KeralaLatest NewsNews

വൈദ്യുതി ചാർജ് കുടിശ്ശിക പിരിക്കാനൊരുങ്ങി കെ.എസ്.ഇ.ബി: വർദ്ധനവിൽ നിന്ന് ഗാർഹിക ഉപഭോക്താക്കളെ ഒഴിവാക്കില്ലെന്ന് മന്ത്രി

വൈദ്യുതി നിരക്ക് വര്‍ദ്ധനവിനായി റഗുലേറ്ററി കമ്മീഷന് കെ.എസ്.ഇ.ബി താരിഫ് പെറ്റീഷന്‍ സമർപ്പിച്ച സാഹചര്യത്തിലാണ്, വൻകിട ഉപഭോക്താക്കളില്‍ നിന്ന് പിരിഞ്ഞ് കിട്ടാനുള്ള തുക സജീവ ചര്‍ച്ചയായത്.

തിരുവനന്തപുരം; വൈദ്യുതി ചാര്‍ജ് ഇനത്തിലെ ഭീമൻ കുടിശ്ശിക തിരിച്ചുപിടിക്കാൻ ഒരുങ്ങി കെ.എസ്.ഇ.ബി. കുടിശ്ശിക ഇനത്തില്‍ കെ.എസ്.ഇ.ബിക്ക് ആകെ പിരിഞ്ഞു കിട്ടാനുള്ളത് 2117 കോടി രൂപയാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കുടിശ്ശിക പിരിച്ചെടുക്കലിന് താരിഫ് പരിഷ്കരണവുമായി ബന്ധം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗാര്‍ഹിക ഉപഭോക്താക്കളെ മാത്രം വൈദ്യുതി നിരക്ക് വര്‍ദ്ധനവിൽ നിന്ന് ഒഴിവാക്കുന്നത് പ്രായോഗികമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read: ഉംറ ഓഫ് ദ് ഹോസ്റ്റ് വിസ റദ്ദാക്കി സൗദി അറേബ്യ

വൈദ്യുതി നിരക്ക് വര്‍ദ്ധനവിനായി റഗുലേറ്ററി കമ്മീഷന് കെ.എസ്.ഇ.ബി താരിഫ് പെറ്റീഷന്‍ സമർപ്പിച്ച സാഹചര്യത്തിലാണ്, വൻകിട ഉപഭോക്താക്കളില്‍ നിന്ന് പിരിഞ്ഞ് കിട്ടാനുള്ള തുക സജീവ ചര്‍ച്ചയായത്. ഡിസംബര്‍ 31 വരെയുള്ള കണക്ക് അനുസരിച്ച് കെ.എസ്.ഇ.ബിക്ക് 2117 കോടി രൂപയാണ് കുടിശ്ശിക ഇനത്തിൽ കിട്ടാനുള്ളത്. ഇതില്‍ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക മാത്രം 1020.74 കോടിയാണ്. 1023.76 കോടിയാണ് സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശ്ശിക.

ഭീമൻ കുടിശ്ശിക വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയായി ഉപഭോക്താക്കൾക്ക് ബാധ്യതയായി മാറുമെന്ന് വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഈ ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കി. വന്‍കിട ഉപഭോക്താക്കളുടെ കുടിശ്ശിക പിരിച്ചെടുക്കാന്‍ സത്വര നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button