മോസ്‌കോ: ഉക്രൈൻ പ്രശ്നത്തിൽ ഇടപെട്ടാൽ സങ്കൽപ്പിക്കാൻ കഴിയാത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മറ്റു രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പു നൽകി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഉക്രൈൻ അധിനിവേശം ആരംഭിച്ച സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
അമേരിക്കയുടെ നേതൃത്വത്തിൽ, യൂറോപ്പ്യൻ രാജ്യങ്ങൾ അടക്കം ഈ പ്രശ്നത്തിൽ ഇടപെടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അത് കൂസാതെ റഷ്യ വ്യാഴാഴ്ച രാവിലെ മുതൽ ഉക്രയിന് നേരെ ആക്രമണം ആരംഭിച്ചു. തൊട്ടുപിന്നാലെയാണ് പുടിന്റെ ഈ താക്കീത്. റഷ്യൻ ജനതയുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് സൈനിക നടപടിയെടുക്കുന്നതെന്ന് പുടിൻ വ്യക്തമാക്കി.
ഉക്രൈനിൽ നിന്നും ഉയരുന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ നിർബന്ധിതനായതെന്നും, ഉണ്ടാകാൻ പോകുന്ന രക്തച്ചൊരിച്ചിലിന്റെ സമ്പൂർണ്ണ ഉത്തരവാദിത്വം പ്രകോപനം സൃഷ്ടിച്ച ഉക്രൈൻ ഭരണകൂടത്തിന് മാത്രമാണെന്നും പുടിൻ ചൂണ്ടിക്കാട്ടി. റഷ്യൻ ടിവി ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.
Post Your Comments