യുക്രൈൻ: ജനതയോട് യുദ്ധത്തിന് തയ്യാറാവാൻ ആഹ്വാനം ചെയ്ത് യുക്രൈൻ പ്രസിഡന്റ് വോളഡിമിർ സെലെന്‍സ്കി. ചോദിക്കുന്നവർക്കെല്ലാം ആയുധം തരുമെന്നും നിങ്ങളുടെ വീടുകളെയും നഗരങ്ങളെയും സംരക്ഷിക്കാന്‍ നിങ്ങൾ തയ്യാറാവണമെന്നും അദ്ദേഹം അറിയിച്ചു.
‘നാസി ജര്‍മനിയെപ്പോലെയാണ് റഷ്യ നമ്മെ ആക്രമിച്ചത്. ഒരിക്കലും സ്വാതന്ത്ര്യം റഷ്യക്ക് മുന്നില്‍ അടിയറ വയ്ക്കില്ല. എല്ലാ പൗരന്‍മാരോടും സമാധാനത്തോടെ, സുരക്ഷിതസ്ഥാനങ്ങളില്‍ തുടരണം. പുടിന്‍റെ യുദ്ധക്കൊതി അവസാനിപ്പിക്കാന്‍ റഷ്യക്കാര്‍ ഒന്നടങ്കം ശബ്ദമുയര്‍ത്തണം’, സെലെന്‍സ്കി ആവശ്യപ്പെട്ടു.
അതേസമയം, യുക്രൈനിലേക്കുള്ള റഷ്യയുടെ അധിനിവേശം തുടരുകയാണ്. അതിനിടയിൽ 50 റഷ്യന്‍ സൈനികരെ യുക്രൈൻ വധിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ, 40-ലധികം യുക്രൈന്‍ സൈനികരെ റഷ്യന്‍ സൈന്യം വധിച്ചുവെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments