ThrissurLatest NewsKeralaNattuvarthaNews

പി​ടി​കി​ട്ടാ​പു​ള്ളി​ തൃ​ശൂ​രി​ൽ അറസ്റ്റിൽ

തൃ​ശൂ​ർ അ​മ്മാ​ടം ത​ന്നം​ക്കാ​വി​ൽ രൂ​പേ​ഷി​നെ​യാ​ണ് (35) വ​ളാ​ഞ്ചേ​രി എ​സ്.​എ​ച്ച്.​ഒ കെ.​ജെ. ജി​നേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം തൃ​ശൂ​രി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്

വ​ളാ​ഞ്ചേ​രി: നി​ര​വ​ധി കേ​സു​ക​ളി​ൽ പി​ടി​കി​ട്ടാ​പു​ള്ളി​യും ഗു​ണ്ടാ സം​ഘ​ത്തി​ലെ പ്ര​ധാ​ന അം​ഗ​വു​മാ​യ പ്ര​തി അറസ്റ്റിൽ. തൃ​ശൂ​ർ അ​മ്മാ​ടം ത​ന്നം​ക്കാ​വി​ൽ രൂ​പേ​ഷി​നെ​യാ​ണ് (35) വ​ളാ​ഞ്ചേ​രി എ​സ്.​എ​ച്ച്.​ഒ കെ.​ജെ. ജി​നേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം തൃ​ശൂ​രി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി 2008-ൽ ​കോ​ഴി​ക്കോ​ട്ടു ​നി​ന്ന്​ വ​രു​ക​യാ​യി​രു​ന്ന ബ​സി​ന് മു​ന്നി​ൽ വ​ട്ട​പ്പാ​റ വ​ള​വി​ൽ കാ​ർ വി​ല​ങ്ങ​നെ നി​ർ​ത്തി ത​ട​യു​ക​യും പ​ണ​വു​മാ​യി വ​രു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​രു​ക​യും ചെ​യ്തി​രു​ന്നു. തുടർന്ന് വ​ളാ​ഞ്ചേ​രി പൊ​ലീ​സ് പിടികൂടിയ ഇ​യാ​ൾ ജാ​മ്യം നേ​ടിയ ശേഷം​ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങു​ക​യാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ​ക്ക​ടു​ത്ത് പ​ട്ടി​ക്കാ​ട് നി​ന്ന്​ 236 കി.​ഗ്രാം ക​ഞ്ചാ​വു​മാ​യും പ്ര​തി നേ​ര​ത്തെ പിടിയി​ലാ​യി​രു​ന്നു.

Read Also : മദ്യലഹരിയിൽ മാതാപിതാക്കൾക്ക്‌ ക്രൂര മർദനം, വീടിനു തീയിട്ടു : പ്രതി പിടിയിൽ

തൃ​ശൂ​ർ ജി​ല്ല​യി​ലെ കൊ​ര​ട്ടി, പു​തു​ക്കാ​ട്, ഒ​ല്ലൂ​ർ, വ​ര​ന്ത​ര​പ്പി​ള്ളി, മ​ണ്ണു​ത്തി, ഇ​രി​ഞ്ഞാ​ല​ക്കു​ട, തൃ​ശൂ​ർ ഈ​സ്റ്റ്, തൃ​ശൂ​ർ വെ​സ്റ്റ്, നെ​ടു​പു​ഴ തു​ട​ങ്ങി നി​ര​വ​ധി സ്‌​റ്റേ​ഷ​നു​ക​ളി​ൽ പ്ര​തി​യു​ടെ പേ​രി​ൽ പ​ണം ത​ട്ടി​യെ​ടു​ത്ത​തി​നും കൊ​ല​പാ​ത​ക ശ്ര​മം, ക​ഞ്ചാ​വ് വി​ൽ​പ​ന തു​ട​ങ്ങി​യ​വ​യ്ക്കും കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്‌.

തൃ​ശൂ​രി​ലെ ക​ട​വി​ ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ വ​ലം​കൈ​യാ​യി​രു​ന്നു പ്ര​തി. പൊ​ലീ​സ് സം​ഘ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ നൗ​ഷാ​ദ്, അ​സീ​സ്, സി.​പി.​ഒ​മാ​രാ​യ ഷ​ഫീ​ക്, ശ്യാം, ​ജോ​ൺ​സ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. മ​ഞ്ചേ​രി അ​ഡി​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button