മോസ്‌കോ: റഷ്യ യാതൊരു പ്രകോപനവും കൂടാതെ യുക്രെയ്‌ന് നേരെ ആക്രമണം ആരംഭിച്ചുവെന്നും തലസ്ഥാനമായ കീവിനു നേരെ വന്‍തോതില്‍ മിസൈലാക്രമണം നടത്തിയെന്നും സ്ഥിരീകരിച്ച് ഉക്രൈൻ. ഇതിനിടെ കീവിലേക്ക് വന്‍തോതില്‍ മിസൈലുകള്‍ തൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കീവിന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യന്‍ ബോംബാക്രമണം ഉണ്ടായതായും വന്‍സ്‌ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ കൂടുതൽ റഷ്യൻ സൈന്യം യുക്രെയ്ൻ അതിർത്തിയിലേക്കു നീങ്ങുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നു. റഷ്യയുമായുള്ള നയതന്ത്രബന്ധം പൂർണമായി വിഛേദിച്ച യുക്രെയ്ൻ, രാജ്യത്ത് 30 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യയിലുള്ള പൗരന്മാരോട് ഉടൻ നാട്ടിലേക്കു മടങ്ങാനും നിർദേശിച്ചു. അതേസമയം റഷ്യയ്ക്കെതിരെ ഉപരോധ നടപടികളുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി.
സ്വതന്ത്രരാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ച യുക്രെയ്ൻ മേഖലകളുമായുള്ള വാണിജ്യ, സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കുന്നതാണു നടപടികൾ. വിമതരെ സഹായിക്കുന്ന ബാങ്കിങ് സ്ഥാപനങ്ങളും വിലക്ക് നേരിടും. വാണിജ്യബന്ധങ്ങൾ ഉപേക്ഷിക്കുന്നതിനൊപ്പം യാത്രാവിലക്കും ഏർപ്പെടുത്തുന്നതായി കാനഡ, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളും അറിയിച്ചു. ഇതിനിടെ മേഖലയിൽ സംഘർഷം വളർത്തുന്നത് യുഎസ് ആണെന്ന് ചൈന ആരോപിച്ചു. റഷ്യക്കെതിരെയായ ഉപരോധ നീക്കങ്ങളെയും ചൈന അപലപിച്ചു.
Post Your Comments