ThiruvananthapuramKeralaNattuvarthaNews

മദ്യലഹരിയിൽ മാതാപിതാക്കൾക്ക്‌ ക്രൂര മർദനം, വീടിനു തീയിട്ടു : പ്രതി പിടിയിൽ

ഓയൂർ: മദ്യലഹരിയിൽ അച്ഛനെയും, അമ്മയെയും സഹോദരനെയും മർദിച്ച ശേഷം വീടിന്‌ തീയിട്ട യുവാവിനെ പൂയപ്പള്ളി പാെലീസ് അറസ്റ്റ് ചെയ്തു. ഉമ്മന്നൂർ, പാറങ്കോട്, മാന്തടത്തിതിൽ വീട്ടിൽരാജീവ് (32) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ രാജീവ് അജനുമായി വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്തു. തടസം പിടിക്കാനെത്തിയ മാതാപിതാക്കളെയും മർദിച്ച ശേഷം വീടിന് തീവെക്കുകുകയായിരുന്നു. തീ പിടിത്തത്തിൽ തടിജനാല,കതക് ,വസ്ത്രങ്ങൾ, വൈദ്യുതോപകരണങ്ങൾ എന്നിവ കത്തിനശിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button