Latest NewsUAENewsInternationalGulf

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും: യുഎഇ, റഷ്യ വിദേശകാര്യ മന്ത്രിമാർ തമ്മിൽ ഫോൺ സംഭാഷണം നടത്തി

ദുബായ്: യുഎഇ, റഷ്യ വിദേശകാര്യ മന്ത്രിമാർ തമ്മിൽ ഫോൺ സംഭാഷണം നടത്തി. യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും റഷ്യൻ ഫെഡറേഷന്റെ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായാണ് ടെലിഫോണിൽ ബന്ധപ്പെട്ടത്.

Read Also: എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് രഹസ്യവിവരം നല്‍കി : 13 വര്‍ഷം സര്‍വീസുള്ള പി.കെ അനസിനെ പൊലീസില്‍ നിന്ന് പിരിച്ചുവിട്ടു

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിനെ കുറിച്ചുള്ള വിഷയങ്ങൾ ഇരു നേതാക്കളും സംസാരിച്ചു. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും പൊതു താൽപ്പര്യമുള്ള പ്രശ്‌നങ്ങളും ഇരുവരും തമ്മിൽ ചർച്ച ചെയ്തു.

യുഎഇയും റഷ്യയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴവും ഇരുരാജ്യങ്ങളുടെയും നേതൃത്വങ്ങൾ തമ്മിലുള്ള ബന്ധവും ശൈഖ് അബ്ദുല്ല ബിൻ സായിദ് ഉയർത്തിക്കാട്ടി. തങ്ങളുടെ ജനങ്ങളുടെ നന്മയ്ക്കായി വിവിധ മേഖലകളിൽ യുഎഇ-റഷ്യ സഹകരണത്തിന്റെ സാധ്യതകൾ വർധിപ്പിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

Read Also: എന്നെപ്പോലൊരാളെ കിട്ടിയാല്‍ ചേട്ടന്‍ കല്യാണം കഴിക്കുമോ? സുബിയ്ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button