UAELatest NewsNewsInternationalGulf

ഇന്ത്യയും യുഎഇയും തമ്മിലുള്ളത് സഹസ്രാബ്ദങ്ങൾ നീണ്ട ബന്ധം: സ്പീക്കർ ഓം ബിർല

ദുബായ്: ഇന്ത്യയും യുഎഇയും തമ്മിലുള്ളത് സഹസ്രാബ്ദങ്ങൾ നീണ്ട ബന്ധമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർല. രാജ്യാന്തര തലത്തിൽ ഉൾപ്പെടെ മത തീവ്രവാദവും ഭീകരവാദവും ഉയർത്തുന്ന വെല്ലുവിളികൾ ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണത്തിന് പുതിയ മുഖം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎഇയ്ക്ക് നേരെ അടുത്ത കാലത്ത് നടന്ന അക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു. യുഎഇ ഫെഡറൽ നാഷനൽ കൗൺസിലിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: യുക്രൈൻ അതിർത്തിയിൽ നിന്ന് സ്ഫോടന ശബ്ദം: സമീപവാസികളെ മാറ്റി പാർപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ

രാഷ്ട്രങ്ങൾ ഒത്തുചേർന്ന് ഭീകരവാദത്തെ ചെറുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൗരന്മാരുടെ ഉന്നമനത്തിനായി ഇപ്പോഴത്തെ അവസരങ്ങൾ പരസ്പരം പരമാവധി പ്രയോജനപ്പെടുത്താനും ജനാധിപത്യം ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

‘ഡിജിറ്റൽ സമ്പദ് വ്യവസ്ഥ, മനുഷ്യ വിഭവശേഷി, നഗരവൽക്കരണം തുടങ്ങിയ മേഖലകളിൽ ഇന്ത്യയിലെ അവസരങ്ങൾ യുഎഇ കമ്പനികൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും. ബഹിരാകാശം, ഐടി എന്നീ മേഖലകളിലെ സാധ്യതകൾ പങ്കു വയ്ക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും’ അദ്ദേഹം അറിയിച്ചു.

Read Also: പാറപ്പൊടി വിൽക്കുന്നിടത്ത് നിന്ന് 51 ചാക്ക് റേഷനരി പിടികൂടി, അരിയില്ല തരിയില്ലെന്ന് പറയുന്ന റേഷൻ കടക്കാരെ സൂക്ഷിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button