COVID 19Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 841 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 841 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,922 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഞായറാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: തൃശൂര്‍ എടിഎം കവര്‍ച്ച: രണ്ടുപേര്‍ പിടിയില്‍, ആറ് അക്കൗണ്ടുകളില്‍ നിന്നും പണം തട്ടി

7,41,237 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,15,514 പേർ രോഗമുക്തി നേടി. 8,982 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 764 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. 6,03,73,391 കോവിഡ് വാക്‌സിനുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: പട്ടിണിയിലായ അഫ്ഗാന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ, 2500 മെട്രിക് ടണ്‍ ഗോതമ്പ് കയറ്റി അയച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button