MalappuramNattuvarthaLatest NewsKeralaNews

പോക്‌സോ കേസിലെ ഇരയെ വെളിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റിൽ

മലപ്പുറം വഴിക്കടവില്‍ കോഴിക്കോട് കൂടത്തായി സ്വദേശി ശ്രീധരന്‍ ഉണ്ണി ആണ് അറസ്റ്റിലായത്

മലപ്പുറം: പോക്‌സോ കേസിലെ ഇരയെ വെളിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റിൽ. മലപ്പുറം വഴിക്കടവില്‍ കോഴിക്കോട് കൂടത്തായി സ്വദേശി ശ്രീധരന്‍ ഉണ്ണി ആണ് അറസ്റ്റിലായത്.

പോക്‌സോ നിയമപ്രകാരം ഇരയുടെ ഏതെങ്കിലും തരത്തിലുള്ള ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് കുറ്റകരമാണെന്നിരിക്കെയാണ് ഇയാള്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ വഴി വീഡിയോ പ്രചരിപ്പിച്ചത്.

Read Also : ഇസ്ലാമാബാദ് നഗരത്തിനു മുകളിലൂടെ നിഗൂഢ വസ്തു പറന്നത് 2 മണിക്കൂര്‍, അന്യഗ്രഹ ജീവികളാണെന്ന് അഭ്യൂഹം

വീഡിയോ ചിത്രീകരിച്ച വഴിക്കടവ് വട്ടപ്പാടം സ്വദേശി സല്‍മാന്‍ എന്ന തൊള്ളപൊളിയന്‍ സല്ലുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി റെക്കോര്‍ഡ് ചെയ്ത് ഷെയര്‍ ചെയ്ത വീഡിയോ നിരവധിയാളുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഷെയര്‍ ചെയ്തിട്ടുള്ളതാണ്. ഷെയര്‍ ചെയ്തയാളുകളെ പൊലീസ് നിരീക്ഷിച്ചു വരവെയാണ് കൂടത്തായി സ്വദേശി അറസ്റ്റിലാകുന്നത്.

പ്രത്യേക അന്വേഷണ സംഘത്തില്‍ വഴിക്കടവ് എ.എസ്.ഐ. മനോജ് കെ, പോലീസുകാരായ സുധീര്‍ ഇ എന്‍, അഭിലാഷ് കെ, പ്രശാന്ത്കുമാര്‍ എസ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button