Latest NewsIndiaNews

രാഷ്ട്രപതി സ്ഥാനാർഥിയായി നിതീഷ് കുമാർ? അണിയറ നീക്കവുമായി കെ.ചന്ദ്രശേഖര റാവു

ആർജെഡി നേതാവ് തേജസ്വി യാദവ് അടുത്തിടെ ചന്ദ്രശേഖര റാവുവിനെ സന്ദർശിച്ചതു രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ സ്വീകരിക്കേണ്ട പ്രതിപക്ഷ തന്ത്രങ്ങൾ ചർച്ച ചെയ്യാനായിരുന്നുവെന്നാണ് അഭ്യൂഹങ്ങൾ.

പട്ന: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മത്സരിക്കുമെന്ന സൂചന നൽകി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. ചന്ദ്രശേഖര റാവുവിന്റെ സന്ദേശവുമായാണു തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കഴിഞ്ഞ ദിവസം നിതീഷുമായി കൂടിക്കാഴ്ച നടത്തിയതെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

അതേസമയം, അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നിതീഷ് കുമാർ രംഗത്തെത്തി. തന്റെ മനസിൽ അങ്ങനെയൊരു ചിന്ത ഉണ്ടായിട്ടില്ലെന്നും അത്തരം ചർച്ചകളെ കുറിച്ചു അറിവൊന്നുമില്ലെന്നും നിതീഷ് പ്രതികരിച്ചു. ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന നിതീഷ് കുമാറിനെ അടർത്തി മാറ്റാനുള്ള ചന്ദ്രശേഖര റാവുവിന്റെ പദ്ധതിയ്ക്ക് ആർജെ‍ഡിയുടെ പിന്തുണയുമുണ്ടെന്നാണു സൂചനകൾ. ആർജെഡി നേതാവ് തേജസ്വി യാദവ് അടുത്തിടെ ചന്ദ്രശേഖര റാവുവിനെ സന്ദർശിച്ചതു രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ സ്വീകരിക്കേണ്ട പ്രതിപക്ഷ തന്ത്രങ്ങൾ ചർച്ച ചെയ്യാനായിരുന്നുവെന്നാണ് അഭ്യൂഹങ്ങൾ.

Read Also: ഇന്ത്യയോടുള്ള നയത്തില്‍ മാറ്റം വരുത്തി പാകിസ്ഥാന്‍ : പുതിയ തീരുമാനം വെളിപ്പെടുത്തി ഇമ്രാന്‍ ഖാന്‍

എന്നാൽ, ജൂലൈയിൽ നടക്കേണ്ട രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയുടെ സാധ്യത വിലയിരുത്തുന്നതിനു മുൻപു നിതീഷ് കുമാർ മത്സരിക്കാനിറങ്ങുകയോ മുന്നണി ബന്ധം വേർപെടുത്തുകയോ ചെയ്യില്ലെന്നാണു ജെഡിയു വൃത്തങ്ങൾ നൽകുന്ന സൂചന. അഞ്ചു സംസ്ഥാനങ്ങളിലായി മാർച്ച് 10നു നിയമസഭാ തിരഞ്ഞെടുപ്പു ഫലം വരുന്നതോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ബലാബല ചിത്രം കൂടുതൽ വ്യക്തമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button