Latest NewsKeralaNews

കേരളത്തില്‍ ഐഎസ് പ്രവര്‍ത്തനം സജീവം, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം : ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം സജീവമായതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വടക്കന്‍ കേരളം കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാന്‍ എസ്ഡിപിഐ / പോപ്പുലര്‍ ഫ്രണ്ട് തീവ്രസംഘടനകള്‍ ശ്രമിക്കുന്നതായും സംസ്ഥാന രഹസ്യാനേഷണ ഏജന്‍സികള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് സംസ്ഥാന ഇന്റലിജന്‍സ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് .

അഹമ്മദാബാദ് സ്ഫോടനത്തില്‍ പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു . ഇത്തരം പ്രകടനങ്ങളില്‍ ദേശ വിരുദ്ധ മുദ്രാവാക്യങ്ങളും, കോടതി വിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ആയുധ പരിശീലനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രകടനങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്നതായും, വ്യാജ ഐഡികള്‍ ഉണ്ടാക്കി മറ്റു മതങ്ങള്‍ക്കെതിരെ അധിക്ഷേപങ്ങള്‍ നടത്തുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. ഹവാല ഇടപാടിനും സ്വര്‍ണ്ണക്കള്ളക്കടത്തിനും , തീവ്രവാദ ബന്ധമുള്ളതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വടക്കന്‍ കേരളത്തിലെ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തങ്ങളെക്കുറിച്ച് നിരീക്ഷണം വര്‍ദ്ധിപ്പിക്കണമെന്നും, കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button