![](/wp-content/uploads/2020/10/modi-imran.jpg)
മോസ്‌കോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ടെലിവിഷന്‍ സംവാദത്തിന് തയാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രണ്ട് രാജ്യങ്ങള്‍ക്കും ഇടയിലുള്ള അഭിപ്രായഭിന്നതകളും മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി മോദിയുമായി സംവാദത്തിന് തയാറാണെന്ന് ഇമ്രാന്‍ ഖാന്‍ റഷ്യ ടുഡേ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സംവാദത്തിലൂടെ ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയാണെങ്കില്‍ അത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു ബില്യണിലധികം വരുന്ന ജനങ്ങള്‍ക്ക് ഉപകാരമായി മാറുമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇമ്രാന്‍ ഖാന്റെ പ്രസ്താവനയോട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
Post Your Comments