Latest NewsUAENewsInternationalGulf

മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ: പാസ്‌പോർട്ടിൽ പ്രത്യേക മുദ്ര പതിപ്പിച്ച് ദുബായ്

ദുബായ്: ദുബായ് വിമാനത്താവളത്തിലെത്തിയവരുടെ പാസ്‌പോർട്ടിൽ മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ എന്ന ആധുനിക മ്യൂസിയത്തിന്റെ ചിത്രം മുദ്രണം ചെയ്ത് ദുബായ് സർക്കാർ. മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പാസ്‌പോർട്ടിൽ പ്രത്യേക മുദ്ര പതിപ്പിച്ചത്. യാത്രക്കാരുടെ പാസ്പോർട്ടിൽ 22-02-2022 തിയതിക്കൊപ്പം മ്യൂസിയത്തിന്റെ ചിത്രവും കൂടിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

Read Also: അല്ല, ആണുങ്ങൾക്ക് കാണാൻ പാടില്ലാത്തത് ഇവനെങ്ങനെ കണ്ടു: മത പണ്ഡിതനു നേരെ വിമർശനവുമായി ജസ്‌ല മാടശ്ശേരി

ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. പരമ്പരാഗത-ആധുനിക വാസ്തുശിൽപ വിദ്യകൾ ഒരുമിക്കുന്ന മ്യൂസിയമാണിത്. എമിറേറ്റ്‌സ് ടവേഴ്‌സ്, ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, ദുബായ് വേൾഡ് ട്രേഡ് സെന്റർ എന്നിവയ്ക്കു സമീപം 30,000 ചതുരശ്ര മീറ്ററിലാണ് മ്യൂസിയം തയ്യാറാക്കിയിട്ടുള്ളത്. 77 മീറ്ററാണ് മ്യൂസിയത്തിന്റെ ഉയരം.

145 ദിർഹമാണ് മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിന്റെ ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പ്രവേശനം സൗജന്യമാണ്. 60 വയസ്സിന് മുകളിലുള്ള മുതിർന്ന എമിറാത്തി പൗരന്മാർക്കും, ഇവർക്കൊപ്പമുള്ള ഒരു പരിചാരകനും സൗജന്യ ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. മ്യൂസിയം തുറക്കുന്ന സമയങ്ങളിൽ ഓരോ ടിക്കറ്റ് ഉടമയ്ക്കും ഒരു പ്രത്യേക ടൈംസ്ലോട്ട് അനുവദിക്കുന്നതിനാൽ ഇഷ്ടപ്പെട്ട സന്ദർശന സമയത്തിന് മുൻപ് ബുക്കിംഗ് നടത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Read Also: രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവൾ നെയ്യാറ്റിൻകരയിൽ ജീവിക്കണ്ട: ആക്രോശങ്ങളെക്കുറിച്ചു ശ്രീജ നെയ്യാറ്റിൻകര

shortlink

Related Articles

Post Your Comments

Related Articles


Back to top button