Latest NewsKeralaNews

കളിയ്ക്കുമ്പോഴാണ് കുട്ടിയ്ക്ക് പരിക്കേറ്റത്, കുന്തിരിക്കം വീണാണ് പൊള്ളിയത്: താൻ നിരപരാധിയാണെന്ന് ആന്‍റണി ടിജിന്‍

തൃശ്ശൂർ: തൃക്കാക്കരയില്‍ പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ താൻ നിരപരാധിയാണെന്ന് കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്‍റണി ടിജിന്‍. കുറ്റബോധം കൊണ്ടല്ല പൊലീസിനെ ഭയന്ന് മാത്രമാണ് ഇപ്പോൾ മാറിനില്‍ക്കുന്നതെന്നും, നേരത്തെയുള്ള പരാതിയില്‍ പനങ്ങാട് പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും ആന്‍റണി വെളിപ്പെടുത്തി.

Also Read:ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം: പ്ലേയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ച് സഞ്ജു

കളിക്കുന്നതിനിടയിൽ തെന്നി വീണാണ് കുട്ടിയ്ക്ക് മാരകമായി പരിക്കേറ്റതെന്നാണ് ഇയാളുടെ പക്ഷം. ദേഹത്ത് പൊള്ളലേറ്റത് കുന്തിരിക്കം വീണാകാമെന്നും, കുട്ടി കരഞ്ഞത് കാണാഞ്ഞതുകൊണ്ടാണ് ആശുപത്രിയില്‍ എത്തിക്കാൻ വൈകിയതെന്നും ഇയാൾ പറഞ്ഞു. താൻ നിരപരാധിത്വം തെളിയിക്കുമെന്നും ഇതിനായി പൊലീസിനെ വീണ്ടും ചെന്ന് കാണുമെന്നും ആന്‍റണി ടിജിന്‍ പറഞ്ഞു.

അപസ്മാരം കണ്ടതോടെ ഞാനാണ് കുട്ടിയെ ആദ്യം ആശുപത്രിയിലെത്തിച്ചത്. ടിജിന്‍ മുൻപ് പറഞ്ഞിരുന്നു. അതേസമയം, കുട്ടിയെ പരിക്കേൽപ്പിച്ചത് ടിജിനായിരിക്കാമെന്നാണ് പിതാവിന്റെ സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button