KeralaLatest NewsNews

‘എന്നെ ഇവിടുന്ന് കൊണ്ടുപോകണം,എനിക്ക് ഇവിടെ പറ്റൂല്ല’:ജനിച്ചതു പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ ജാഫർ തിരിഞ്ഞു നോക്കിയില്ല..

ജനിച്ചതു പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ ജാഫറിന്റെയും കുടുംബത്തിന്റെയും പെരുമാറ്റം മോശമായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

തൃശൂര്‍: യുവതിയുടെ മരണം ഭര്‍ത്താവിന്റെ മാനസിക പീഡനംമൂലമാണെന്ന ആരോപണവുമായി ബന്ധുക്കൾ. തൃശൂര്‍ ആറ്റുപ്പുറം സ്വദേശിയായ ഫൈറൂസിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയിലാണു കണ്ടെത്തിയത്. തുടർന്ന് ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.

ഫൈറൂസിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ… ‘എന്നെ ഇവിടുന്ന് കൊണ്ടുപോകണം. എനിക്ക് ഇവിടെ പറ്റൂല്ല എന്ന് അവൾ പറഞ്ഞു. ഞങ്ങൾ പോയി കൊണ്ടുവന്നു. അവനോട് ചോദിച്ചപ്പോൾ കൊണ്ടുപൊയ്ക്കോളാനും പറഞ്ഞു. അവനും അവന്റെ വീട്ടുകാരും മോളെ ബുദ്ധിമുട്ടിച്ചു. ഇവിടെ വന്ന ശേഷം അവൾ ഹാപ്പിയായിരുന്നു. ഇടയ്ക്ക് അവൻ വിളിക്കും‌. വിഡിയോ കോളിൽ കുഞ്ഞിനെ കാണും, ഫോൺ വയ്ക്കും. അവസാനം വന്ന കോളിന് ശേഷമാണ് മകൾ ഇത് ചെയ്തത്..’

കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു മരണം. ഭര്‍ത്താവ് നരണിപ്പുഴ സ്വദേശി ജാഫറിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജാഫര്‍ വിദേശത്താണ്. ഒന്നര വര്‍ഷം മുൻപാണു ഫൈറൂസിനെ ജാഫർ വിവാഹം കഴിച്ചത്. നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട് ഇവർക്ക്. വിവാഹശേഷം ജാഫറിനൊപ്പം വിദേശത്തായിരുന്നു ഫൈറൂസ്. ഗര്‍ഭിണിയായ ശേഷമാണ് ഫൈറൂസ് മാനസിക പീ‍ഡനത്തിന് ഇരയായതെന്ന് ബന്ധുക്കള്‍ പറയുന്നു.

Read Also: അതിര്‍ത്തിയില്‍ ഉത്തരവ് കാത്ത് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ : ഉക്രൈന്‍ വീഴാന്‍ ഇനി പുടിന്‍ വിരല്‍ ഞൊടിക്കേണ്ട താമസം

ജനിച്ചതു പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ ജാഫറിന്റെയും കുടുംബത്തിന്റെയും പെരുമാറ്റം മോശമായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. നിരന്തരമായ ഭര്‍ത്താവിന്റെ പീഡനം കാരണം ഫൈറൂസിനെ വീട്ടിലേക്ക് മാതാപിതാക്കള്‍ കൂട്ടിക്കൊണ്ടുവന്നു. ഇതിനുശേഷം, ഫോണിലൂടെയുള്ള ഭീഷണി റെക്കോർഡ് ചെയ്യപ്പെട്ടതിനാൽ സംഭാഷണങ്ങള്‍ തെളിവായി പൊലീസിന് കൈമാറി. പ്രസവശേഷം ഫൈറൂസിനേയും കുഞ്ഞിനെയും സംരക്ഷിക്കാന്‍ ജാഫർ തയാറായില്ലെന്നും പരാതിയുണ്ട്. പെൺകുഞ്ഞ് നിലവിൽ ഫൈറൂസിന്‍റെ സഹോദരിയുടെ പരിചരണത്തിലാണ്. ജാഫറിനെ വിദേശത്തുനിന്ന് നാട്ടില്‍ എത്തിച്ച് നിയമനടപടികൾക്ക് വിധേയനാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button