അടിമാലി: വീടുകള്‍ വാടകക്കെടുത്ത് പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. അടിമാലി പൊലീസ് സ്റ്റേഷന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ നാലിടങ്ങളിലായി സെക്‌സ് റാക്കറ്റ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗം ഒരാഴ്ച മുമ്പ് പൊലീസ് അധികാരികള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട്.
Read Also : ഈ കേസിന് എന്താണ് പ്രത്യേകത?: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നീട്ടാനാവില്ലെന്ന് ഹൈക്കോടതി
ചിന്നക്കനാലില്‍ ജോലിയുള്ളയാളുടെ നേതൃത്വത്തില്‍ അടിമാലി പട്ടണത്തോട് ചേര്‍ന്നുള്ള വാടകക്കെട്ടിടത്തില്‍ അനാശാസ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, പൊലീസ് ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. വിവിധ ജില്ലകളിലെ യുവതികളാണ് ഇവിടെയുള്ളത്. ഇടപാടുകാര്‍ ഉന്നതരാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അടിമാലിയിലെ ഒരു യുവതിയുടെ നേതൃത്വത്തിലും അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഒരുവര്‍ഷം മുമ്പ് അടിമാലി കൂമ്പപാറയില്‍ ഹോംസ്റ്റേ റെയ്ഡ് നടത്തിയ പൊലീസ് വന്‍ അനാശാസ്യ സംഘത്തെ പിടികൂടിയിരുന്നു. എന്നാല്‍, ഇതില്‍ ഉള്‍പ്പെട്ട യുവതികള്‍ക്കെതിരെ കേസ് എടുത്തിരുന്നില്ല.
Post Your Comments