Latest NewsNewsInternational

ഇരയുടെ കുടുംബം മാപ്പ് നൽകിയതോടെ വധശിക്ഷയിൽ നിന്ന് മോചിക്കപ്പെട്ടു: സന്തോഷം കൊണ്ട് യുവാവ് ഹൃദയം പൊട്ടി മരിച്ചു

ടെഹ്‌റാന്‍: ഇരയുടെ കുടുംബം മാപ്പ് നൽകിയതോടെ വധശിക്ഷയിൽ നിന്ന് മോചിക്കപ്പെട്ട യുവാവ് സന്തോഷം കൊണ്ട് ഹൃദയം പൊട്ടി മരിച്ചു. ഇറാനിലാണ് സംഭവം. മരണപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ ശിക്ഷിക്കപ്പെട്ടയാളെ മോചിപ്പിക്കുക എന്നൊരു നിയമം അറേബ്യൻ രാജ്യങ്ങൾ പിന്തുടരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ദര്‍ അബ്ബാസിലെ കോടതിയിൽ നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്.

Also Read:ഒരേസമയം ഭാര്യമാരെ ഉപേക്ഷിച്ച് 3 സഹോദരങ്ങൾ: കാരണം അയൽവാസിക്ക് തങ്ങളുടെ അമ്മയോടുള്ള കരുണ

കൊല്ലപ്പെട്ടയാളുടെ കുടുംബത്തിൽ നിന്ന് മാപ്പ് ലഭിച്ചതോടെ 55 കാരനായ പ്രതി അതീവ സന്തോഷവാനാവുകയും തുടർന്ന് ഹൃദയാഘാതം മൂലം മരണപ്പെടുകയുമായിരുന്നു. കഴിഞ്ഞ പതിനെട്ടു വർഷത്തോളം ഇയാൾ ഇരയുടെ കുടുംബത്തോട് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അപേക്ഷിച്ചിരുവെന്നെങ്കിലും അവരത് ചെവിക്കൊണ്ടിരുന്നില്ല.

എന്നാൽ, ഇരയുടെ മാതാപിതാക്കള്‍ മാപ്പ് നല്‍കിയെന്ന് യുവാവിനെ അറിയിച്ചതോടെ സന്തോഷവാനായ ഇയാൾ ഉടൻ തന്നെ നിലത്തേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന്, വിദഗ്ധ ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് യുവാവ് മരണപ്പെട്ടന്നും, ഹൃദയാഘാതമാണ് കാരണമെന്നും സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button