KeralaNews

ഈ കേസിന് എന്താണ് പ്രത്യേകത?: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നീട്ടാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നീട്ടാനാവില്ലെന്ന് ഹൈക്കോടതി. മാര്‍ച്ച് ഒന്നിന് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഈ കേസിന് മാത്രം എന്താണ് പ്രത്യേകതയെന്നും ഒരാളുടെ മൊഴി അന്വേഷിക്കാൻ ഇത്ര അധികം സമയം എന്തിനാണെന്നും കോടതി ചോദിച്ചു. കേസിൽ തുടരന്വേഷണം ഇപ്പോൾത്തന്നെ 2 മാസം പിന്നിട്ടെന്നും തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ഏതാനും ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാകാനുണ്ടെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. ഡിജിറ്റൽ തെളിവുകൾ എത്തിക്കുന്ന മുറയ്ക്ക് പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നും പ്രതികളുടെ ശബ്ദ സാംപിളുകൾ അടക്കമുള്ളവ ശേഖരിക്കേണ്ടി വരുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

കാത്തിരിക്കേണ്ട, ഉടൻ മടങ്ങൂ: ഉക്രൈനിലെ വിദ്യാർത്ഥികളെ മടക്കി വിളിച്ച് ഇന്ത്യൻ എംബസി

തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര സമയം കൂടി വേണം എന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നാല് തവണ സമയം നീട്ടി നല്‍കി എന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, തുടരന്വേഷണത്തിന് സമയപരിധി വയ്ക്കുന്നതിന് തടസമില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

അതേസമയം, വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് പ്രോസിക്യൂഷൻ ശ്രമമെന്നും തുടരന്വേഷണം ശരിയായ ദിശയിൽ അല്ലെന്നും ദിലീപ് കോടതിയെ അറിയിച്ചു. തുടരന്വേഷണത്തിന്റെ പേരിൽ നടക്കുന്നതു പുനരന്വേഷണമാണെന്നും അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് തനിക്കെതിരെ ആരോപണങ്ങളും അന്വേഷണവും ഉണ്ടായതെന്നും ദിലീപ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button