ഡൽഹി: രാജ്യത്ത് ഒരു കോവിഡ് പ്രതിരോധ വാക്സിന് കൂടി അനുമതി. 12 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കു വേണ്ടി ബയോളജിക്കല്‍ ഇ ലിമിറ്റഡ് കമ്പനി പുറത്തിറക്കിയ കോര്‍ബെ വാക്സിനാണ് ഡിസിജെഐ അനുമതി നൽകിയത്. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ കോവിഡ് പോരാട്ടങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തു പകരുന്ന നടപടിയാണുണ്ടായിട്ടുള്ളതെന്നാണ് കമ്പനി വ്യക്തമാക്കി. കൗമാരക്കാർക്ക് നല്കാന് അനുമതി ലഭിച്ച രണ്ടാമത്തെ വാക്സിനാണ് കോർബിവാക്സ് . 0.5 മില്ലി വീതുമുള്ള രണ്ടു ഡോസുകള്‍ 28 ദിവസത്തിന്റെ ഇടവേളയിലാണ് നല്‍കുക. നേരത്തെ, 15 മുതല്‍ 18 വയസു വരെയുള്ളവര്‍ക്ക് കോവാക്സിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.
Post Your Comments