KeralaLatest NewsNews

ലോകായുക്ത നിയമഭേദഗതിക്കെതിരായ യുഡിഎഫിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി: ഗവർണറുടെ ഒപ്പ് സർക്കാരിന് ആയുധമായി

ഗവർണ്ണർ ഒപ്പിട്ട ഓർഡിനൻസ് അടിയന്തര പ്രമേയത്തിലൂടെ ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്ന് പി രാജീവ് പ്രതികരിച്ചു.

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിക്കെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകി. സർക്കാർ നീക്കം അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഓർഡിനൻസ് നിരാകരണ പ്രമേയം കൊണ്ടുവരുന്നതാണ് ശരിയായ നടപടിയെന്ന് സ്പീക്കർ പ്രതികരിച്ചു. വിഷയം അടിയന്തര പ്രമേയമായി ഉന്നയിക്കുന്നത് ഉചിതമല്ലെന്നും, പ്രശ്‍നം കോടതിയുടെ പരിഗണനയിലാണെന്നും സ്പീക്കർ പറഞ്ഞു.

Also read: കാത്തിരിക്കേണ്ട, ഉടൻ മടങ്ങൂ: ഉക്രൈനിലെ വിദ്യാർത്ഥികളെ മടക്കി വിളിച്ച് ഇന്ത്യൻ എംബസി

നിയമമന്ത്രി പി. രാജീവാണ് നോട്ടീസിന് മറുപടി നൽകിയത്. ഗവർണ്ണർ ഒപ്പിട്ട ഓർഡിനൻസ് അടിയന്തര പ്രമേയത്തിലൂടെ ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്ന് പി രാജീവ് പ്രതികരിച്ചു. ‘പ്രശ്‍നം ചർച്ച ചെയ്യാൻ സർക്കാരിന് ഭയം ഇല്ല. ലോകായുക്തയുടെ അധികാരങ്ങൾ ഒന്നും എടുത്ത് കളഞ്ഞിട്ടില്ല. ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് വിചിത്രമായിരുന്നു. അതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നത്. രാജ്യത്ത് എവിടെയും ഈ നിയമം ഇല്ല’ ലോകായുക്ത നിയമഭേദഗതിയെ ന്യായീകരിച്ചു കൊണ്ട് നിയമമന്ത്രി പറഞ്ഞു. എന്നും അഴിമതിക്കെതിരെ ഇടത് സർക്കാർ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാർട്ടിയോട് ലോകായുക്ത ഭേദഗതി ആദ്യം കാനത്തെ ബോധ്യപ്പെടുത്താൻ സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു. ‘അടിമുടി അഴിമതി നടക്കുകയാണ്. സർവ്വകലാശാല പരീക്ഷ നടത്തിപ്പിൽ വരെ ഇടത് നേതാക്കൾ കാശ് വാങ്ങുകയാണ്. ട്രഷറിയിൽ ഇടത് നേതാക്കൾ തട്ടിപ്പ് നടത്തുന്നുണ്ട്. കൊവിഡ് കാലത്ത് പോലും സർക്കാർ കൊള്ളക്ക് അവസരം കണ്ടെത്തി. അഴിമതി അഴിഞ്ഞാടുന്നതിനിടെയാണ് സർക്കാർ ലോകായുക്ത നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്’ സണ്ണി ജോസഫ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button