KannurKeralaNattuvarthaLatest NewsNews

പൊലീസിനെ ഉപയോഗിച്ച് ബിജെപിയെ തടയാമെന്നത് സർക്കാരിന്റെ വ്യാമോഹം, ഹരിദാസ് വധത്തിൽ ലിജേഷിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കൽ

കണ്ണൂർ: സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ വധവുമായി ബന്ധപ്പെട്ട് ബിജെപി കൗൺസിലർ ലിജേഷിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലെന്ന് ബിജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസിനെ ഉപയോഗിച്ച് ബിജെപിയെ തടയാമെന്നത് സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും
കൊല നടന്ന് പ്രതികളെ പിടികൂടുന്നതിന് മുമ്പ് ഗൂഢാലോചന തെളിയിക്കുന്നത് വിചിത്രമായ കാര്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ലിജേഷിന്റെ ജനപ്രീതിയിൽ വിറളിപൂണ്ട സിപിഎം നേതൃത്വം അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്നും സുരേന്ദ്രൻ ആരോപിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

ലിജേഷിനെ അറസ്റ്റ് ചെയ്തത് ഒരു പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം വച്ചാണെന്നും അത്തരത്തിൽ കേസ് എടുക്കുകയാണെങ്കിൽ ആദ്യം അകത്തുപോകേണ്ടത് കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള സിപിഎം നേതാക്കന്മാരാണെന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഎം നേതാക്കന്മാർ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് കേരളത്തിലെ ഭൂരിപക്ഷം രാഷ്ട്രീയ കൊലപാതകങ്ങൾക്കും കാരണമായതെന്നും സുരേന്ദ്രൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button