Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

അല്ല, ആണുങ്ങൾക്ക് കാണാൻ പാടില്ലാത്തത് ഇവനെങ്ങനെ കണ്ടു: മത പണ്ഡിതനു നേരെ വിമർശനവുമായി ജസ്‌ല മാടശ്ശേരി

പടച്ചോൻ പ്രത്യേക ഇളവ് കൊടുത്തോ...ഓട്രാ

സോഷ്യൽ മീഡിയയിൽ സജീവമാണ് ആക്ടിവിസ്റ്റ് ജസ്‌ല മാടശേരി. സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്ന ജസ്‌ല മുസ്‌ലിം മതത്തിലെ പലകാര്യങ്ങളും വിമർശിക്കാറുണ്ട്. ഇപ്പോഴിതാ ജസ്‌ല രംഗത്ത് എത്തിയിരിക്കുന്നത് പുരാവസ്തുവിന്റെ പേരിൽ കോടികൾ തട്ടിയ മോൺസനെ പോലും തോൽപ്പിക്കുന്ന തരത്തിൽ അവകാശവാദങ്ങളുമായി എത്തിയ ഒരു മത പണ്ഡിതനെയാണ്. ഉറങ്ങുമ്പോൾ ഉപയോഗിച്ചിരുന്ന കമ്പളി പുതപ്പ്, ഹദീജ ബീബിയുടെ വസ്ത്രത്തിന്റെ ഭാഗം തുടങ്ങിയവ എടുത്തുയർത്തികാണിക്കുന്ന പണ്ഡിതൻ ഇത് ആണുങ്ങൾക്ക് കാണിച്ചു കൊടുക്കില്ലെന്നും പെണ്ണുങ്ങൾക്ക് മാത്രമേ കാണിക്കു എന്നും മത പണ്ഡിതൻ പറയുന്നതിനെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

read also: നടി കെപിഎസി ലളിത അന്തരിച്ചു

‘എന്തൊക്കെ കാണണം ല്ലെ..പല തട്ടിപ്പുകൾ കണ്ടിട്ടുണ്ട്… ഇത് ഭീകരമായി പോയി… അല്ല ആണുങ്ങൾക്ക് കാണാൻ പാടില്ലാത്തത് ഇവനെങ്ങനെ കണ്ടു… പടച്ചോൻ പ്രത്യേക ഇളവ് കൊടുത്തോ…ഓട്രാ ?’ എന്നാണു വീഡിയോ പങ്കുവച്ചുകൊണ്ട് ജസ്‌ല പങ്കുവച്ചത്.

https://www.facebook.com/jazlamadasserii/posts/538216277725421

shortlink

Related Articles

Post Your Comments

Related Articles


Back to top button