
ലഖ്‌നൗ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലഖ്‌നൗവിലെത്തി. വിന്‍ഡീസ് പരമ്പരയിൽ നിന്ന് വിട്ടുനിന്ന ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, എന്നിവരും ടീമിനൊപ്പം ചേർന്നു. പരിക്ക് ഭേദമായി ടീമിലേക്ക് മടങ്ങിയെത്തിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ കുറച്ച് ദിവസങ്ങളായി ലഖ്‌നൗവിലുണ്ട്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരം വ്യാഴാഴ്ച നടക്കും.
അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ പരിക്കേറ്റ ഇന്ത്യന്‍ സൂപ്പർ പേസര്‍ ദീപക് ചഹാറിന് ശ്രീലങ്കന്‍ പരമ്പര നഷ്ടമായേക്കും. തുടയ്ക്ക് പരിക്കേറ്റ താരത്തിന് 6 ആഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ചഹാറിന് ശ്രീലങ്കന്‍ പരമ്പരയ്‌ക്കൊപ്പം ഐപിഎല്ലിലെ ആദ്യ ഗ്രൂപ്പ് മത്സരങ്ങളും നഷ്ടമായേക്കും.
Read Also:- ക്യാച്ച് നഷ്ടപ്പെടുത്തി: സഹതാരത്തിന്റെ മുഖത്തടിച്ച് പാക് പേസര്‍
ഇന്ത്യ ടി20 ടീം: രോഹിത് ശർമ്മ(ക്യാപ്റ്റൻ) ഋതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ(വൈസ് ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, എംഡി സിറാജ്, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹൽ, രവി ബിഷ്‌നോയ്, കുൽദീപ് യാദവ്, അവേഷ് ഖാൻ.
Post Your Comments