തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി ഗംഗേശാനന്ദ രംഗത്ത്. ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് ആശ്വാസകരമാണെന്നും സത്യം പുറത്തുവരുമെന്നും ഗംഗേശാനന്ദ പറഞ്ഞു. നീതിന്യായ വ്യവസ്ഥയിൽ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളെ കാണുമെന്നും സംഭവിച്ചതിനക്കുറിച്ച് ആരെയും വേദനിപ്പിക്കാതെ എല്ലാകാര്യങ്ങളും പറയുമെന്നും ഗംഗേശാനന്ദ മാധ്യമങ്ങളോട് പറഞ്ഞു. ‘സത്യം സൂര്യനുദിക്കുന്ന പോലെയാണ്. പതുക്കെ പുറത്തു വരികയുള്ളൂ. സംഭവിച്ചതില്‍ തനിക്ക് ദുഖമില്ല. വേദനയുണ്ടായിരുന്നു. അത് ശരീരത്തിനായിരുന്നില്ല. മനസ്സിലായിരുന്നു’-ഗംഗേശാനന്ദ പറഞ്ഞു.
Read Also: ഇന്ത്യയോടുള്ള നയത്തില്‍ മാറ്റം വരുത്തി പാകിസ്ഥാന്‍ : പുതിയ തീരുമാനം വെളിപ്പെടുത്തി ഇമ്രാന്‍ ഖാന്‍
കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വിട്ടിൽ അതിഥിയായി എത്തിയ ഗംഗേശാനന്ദ 2017 മെയ് 20ന് രാത്രിയിലാണ് ആക്രമിക്കപ്പെട്ടത്. സ്വാമി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിടെ ലിംഗം മുറിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ പരാതി. ഗംഗേശാനന്ദക്കെതിരെ ബലാൽസംഗത്തിന് പൊലീസ് കേസെടുത്തു. മജിസ്ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി സ്വാമിക്കെതിരെ മൊഴി നൽകി. എന്നാൽ സ്വയം ലിംഗം മുറിച്ചുവെന്ന് ആദ്യം മൊഴി നൽകിയ ഗംഗേശാനന്ദ, പിന്നീട്, ഉറക്കത്തിൽ ആരോ ആക്രമിച്ചതാണെന്ന് മാറ്റിപ്പറയുകയായിരുന്നു.
Post Your Comments