News

ഗൂഢാലോചന? സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രീയം മുറിച്ച കേസ് സമഗ്രമായി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി

കൊച്ചി: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രീയം മുറിച്ച കേസ് സമഗ്രമായി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം വിപുലീകരിച്ചു. നേരത്തെ തന്നെ കേസിൽ ക്രൈംബ്രാഞ്ച് ഗൂഢാലോചന സംശയിച്ചിരുന്നു.

16 അംഗ സംഘം കേസന്വേഷിക്കും. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തൻ കാണിക്കാണ് അന്വേഷണച്ചുമതല. നേരത്തെ കേസ് അന്വേഷിച്ചിരുന്ന തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ ശുപാർശ പ്രകാരമാണ് അന്വേഷണ സംഘം വിപുലീകരിച്ചത്. രണ്ട് എസ്.പിമാരും, ഒരു ഡി.വൈ.എസ്.പിയും അടങ്ങുന്നതാണ് അന്വേഷണ സംഘം.

ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തൻ കാണിക്കാണ് അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. തിരുവനന്തപുരം യൂണിറ്റ് എസ്.പി എ.ഷാനവാസ് കേസിൽ സഹായിക്കും. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി നിർദ്ദേശം നൽകി.

സ്വാമിയെ മാത്രം പ്രതിയാക്കിയ പൊലീസ് അന്വേഷണത്തില്‍ ഒട്ടേറെ വീഴ്ചകളുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍ ഗൂഡാലോചനയെന്നും ഉന്നതര്‍ക്ക് അടക്കം ഇതില്‍ പങ്കുണ്ടെന്നുമാണ് ക്രൈംബ്രാഞ്ചിൻ്റെ വിലയിരുത്തല്‍.

2017 മെയ് 19 രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വാമി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോള്‍ 23കാരിയായ എൽഎൽബി വിദ്യാര്‍ത്ഥിനി സ്വയംരക്ഷയ്ക്കായി ചെയ്തെന്നായിരുന്നു പരാതി. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് മുതല്‍ ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. പിന്നീട് പെൺകുട്ടി ആദ്യമൊഴി തിരുത്തി പരാതി പിൻവലിച്ചിരുന്നു.

ആക്രമിച്ചത് സ്വന്തം സഹായിയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ സംഭവത്തില്‍ പങ്കുണ്ടെന്നും ആരോപിച്ച് സ്വാമി പരാതി നൽകിയിരുന്നു. എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പേട്ട പൊലീസായിരുന്നു ആദ്യം അന്വേഷണം നടത്തിയത്. പെണ്‍കുട്ടിയുടെ മൊഴി പ്രാകാരം സ്വാമിയെ മാത്രം പ്രതിയാക്കിയായിരുന്നു കേസ്. ഇതെല്ലാം ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button