ThiruvananthapuramKeralaNattuvarthaNews

താജ് മഹോത്സവം മാർച്ച് 20 മുതൽ

ന്യൂഡൽഹി : താജ് മഹോത്സവം മാർച്ച് 20 മുതൽ 29 വരെ നടക്കും. വൈവിധ്യമാർന്ന രുചികൾ, കല, സംസ്കാരം, കരകൗശല വിദ്യകൾ എന്നിവയുടെ കലവറയെന്നാണ് താജ് മഹോത്സവം അറിയപ്പെടുന്നത്. 10 ദിവസം നീളുന്ന സാംസ്കാരിക ഉത്സവം എല്ലാ വർഷവും ആഗ്രയിലാണ് അരങ്ങേറുക. ഫെബ്രുവരി 18ന് തുടങ്ങാനിരുന്ന ഉത്സവം, യു.പി നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി മാറ്റിവെക്കുകയായിരുന്നു. ‘ആസാദി ക അമൃത് മഹോത്സവ്, സംഗ്, താജ് കേ രംഗ്’ എന്നതാണ് ഇക്കുറി താജ് മഹോത്സവത്തിന്‍റെ പ്രമേയം.

1992ലാണ് താജ് മഹോത്സവം ആരംഭിക്കുന്നത്. കരകൗശല വിദഗ്ദരുടെ സർഗ്ഗാത്മക കലയെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കലകളെ പ്രദർശിപ്പിക്കാൻ അവസരമൊരുക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദേശീയ-അന്തർദേശീയ കലാകാരന്മാരുടെ വിവിധ സാംസ്കാരിക പ്രകടനങ്ങളും കൂടിച്ചേരുന്നതോടെ വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമം കൂടിയാകും താജ് മഹോത്സവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button