മലപ്പുറം: മുൻ എസ്ഡിപിഐ പ്രവർത്തകൻ മുജീബ് റഹ്‌മാനെ തട്ടിക്കൊണ്ട് പോയി തടവിലാക്കി മർദ്ദിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. എസ്ഡിപിഐ പ്രവർത്തകനായ പള്ളിക്കൽ സ്വദേശി അത്താണിക്കൽ അബ്ദുൾ റസാഖ് (45) ആണ് പിടിയിലായത്. ഇതോടെ, അറസ്റ്റിലായവരുടെ എണ്ണം നാലായി. കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : സെക്‌സിസ്റ്റ് പരാമര്‍ശം: മാപ്പ് പറഞ്ഞ് സന്ദേശ് ജിങ്കാന്‍
ജനുവരി 22-ന് രാത്രിയിലാണ് സംഭവം നടന്നത്. തേഞ്ഞിപ്പാലം പള്ളിക്കലുള്ള വീട്ടിൽ നിന്നും മുജീബിനെ തട്ടിക്കൊണ്ട് പോയി കരിപ്പൂരിലെ എസ്ഡിപിഐയുടെ പ്രമുഖ നേതാവായ ആനപ്ര ഫൈസലിൻ്റെ വീട്ടിൽ എത്തിച്ച് അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളെ നഗ്നനാക്കി മാരകായുധങ്ങൾ ഉപയോഗിച്ചാണ് അതിക്രൂരമായി മർദ്ദിച്ചത്. അവശനായ മുജീബ് വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചതായും പരാതിയിൽ പറഞ്ഞിരുന്നു. മാരകമായി പരിക്കേറ്റ മുജീബിനെ പുലർച്ചെ വീട്ടിൽ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. ഇതോടെ, പേടിച്ച് മുജീബ് പരാതി നൽകിയില്ല. എന്നാൽ, വീണ്ടും മാരകായുധങ്ങളുമായി വീട്ടിൽ എത്തി വധഭീഷണി മുഴക്കിയതോടെയാണ് മുജീബ് പരാതി നൽകിയത്.
Post Your Comments