ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ പ്രതിഷേധം കനക്കുന്നു. ന്യൂനപക്ഷ സ്ത്രീ സമൂഹങ്ങള്‍ക്ക് നേരെ അക്രമം തുടരുന്ന സാഹചര്യത്തിലാണ് ഇസ്ലാമിക മതവിഭാഗത്തിലെ സ്ത്രീകള്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വീട്ടിലും പുറത്തും ഒരു പോലെ അവഹേളനവും പീഡനുമാണ് സ്ത്രീസമൂഹം അനുഭവിക്കുന്നതെന്ന് ഉറക്കെ പറഞ്ഞു കൊണ്ടാണ് നിരവധി നഗരങ്ങളില്‍ പ്രതിഷേധം നടന്നത്. ഇതിനിടെ പാകിസ്ഥാനിലെ സ്ത്രീ-പ്രതിഷേധം ഇസ്ലാമിക വിരുദ്ധമാണെന്ന് ആരോപിച്ച് നിരവധി മതസംഘടനകളും രംഗത്തെത്തി.
‘സ്ത്രീകള്‍ പ്രതിഷേധിക്കുന്നതും തെരുവിലിറങ്ങുന്നതും ഇസ്ലാമിക സംസ്‌കാരത്തിന്റെ ഭാഗമല്ല. സ്ത്രീകളെ സംരക്ഷിക്കാന്‍ ഭരണകൂടം എല്ലാ സംവിധാനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്’, ഇസ്ലാമിക സംഘടനയായ ജെയുഐ-എഫ് നേതാവ് അബ്ദുള്‍ മജീദ് പറഞ്ഞു. 2018ന് ശേഷം ഇത് രണ്ടാം തവണയാണ് ഭരണകൂടത്തിനെതിരെ സ്ത്രീകള്‍ ഒന്നടങ്കം രംഗത്ത് വരുന്നത്.
ഗാര്‍ഹിക പീഡനവും മതപീഡനവും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സ്ത്രീകള്‍ പ്രതിഷേധത്തിനിറങ്ങിയത്. കൊറോണ കാലത്ത് പീഡനം വര്‍ദ്ധിച്ചെന്നും തൊഴില്‍ നഷ്ടപ്പെട്ട പുരുഷന്മാര്‍ സ്ത്രീകളെ നരകയാതനയിലേക്ക് തള്ളിവിടുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
Post Your Comments