NewsIndiaInternational

ഉക്രൈന്‍ പ്രതിസന്ധി: ഇന്ത്യ ഇടപെടുന്നു, വിദേശകാര്യ മന്ത്രി ജയശങ്കര്‍ ഫ്രാന്‍സിലെത്തി

പാരീസ്: ഉക്രൈന്‍-റഷ്യ സംഘര്‍ഷം രൂക്ഷമായതിനിടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഫ്രാന്‍സിലെത്തി. ഉക്രൈന്‍-റഷ്യ സംഘര്‍ഷത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ സാഹചര്യം വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ചര്‍ച്ച ചെയ്യും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ജയശങ്കറിന്റെ സന്ദര്‍ശനം.

Read Also : ‘ഹാഷ്ടാഗുമില്ല, മെഴുകുതിരിയുമില്ല’: ബജ്‌റംഗ്ദള്‍ പ്രവർത്തകൻ ഹർഷയുടെ മരണത്തിൽ വികാരാധീനനായി കെ സുരേന്ദ്രൻ

ഫ്രഞ്ച് വിദേശകാര്യമന്ത്രി ലേ ഡ്രിയാനുമായി നടത്തിയ ചര്‍ച്ചകള്‍ ഏറെ ഫലപ്രദമായിരുന്നതായി ജയശങ്കര്‍ വെളിപ്പെടുത്തി. ഫ്രാന്‍സുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും ഇന്തോ-പസഫിക് മേഖലയില്‍ ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിക്കാന്‍ തീരുമാനിച്ചതായും ജയശങ്കര്‍ പറഞ്ഞു.

റഷ്യ ഉക്രൈനെതിരെ നീങ്ങിയാല്‍ പസഫിക്കിലെ നാവിക താവളത്തില്‍ നിന്നും പ്രതിരോധിക്കാനുള്ള സന്നാഹമാണ് ഫ്രാന്‍സ് ഒരുക്കിയിട്ടുളളത്. എന്നാല്‍, നേരിട്ട് റഷ്യയെ പ്രതിരോധിക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചിട്ടില്ല. പകരം, പുടിനുമായി ചര്‍ച്ച നടത്തിയാണ് മക്രോണ്‍ പ്രശ്നം തണുപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതിനിടെയാണ് റഷ്യയുടെ സുഹൃത്ത് എന്ന നിലയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനം.

ഏഷ്യയിലെ അന്താരാഷ്ട്ര പ്രതിരോധ,വാണിജ്യ മേഖലകളിൽ ഇന്ത്യ നിര്‍ണ്ണായകമാണെന്ന് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും പ്രസ്താവനകള്‍ നടത്തിയതിന് പിന്നാലെയാണ് ജയശങ്കറിന്റെ ഫ്രാന്‍സ് സന്ദര്‍ശനം എന്നത് ഏറെ ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button