Latest NewsNewsLife Style

ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ ചൂട് ചെറുനാരങ്ങ വെള്ളം!

ഒരുപാട് ആരോഗ്യഗുണങ്ങള്‍ അടങ്ങിയതാണ് ചൂട് ചെറുനാരങ്ങ വെള്ളം. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോ-ഫ്‌ളേവനോയിഡ്‌സ്, മെഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നീ സംയുക്തങ്ങള്‍ അടങ്ങിയ പാനീയമാണിത്. നിങ്ങളുടെ ശരീരത്തിന് പ്രതിരോധശക്തി നൽകുകയും തൈറോയ്ഡ് ഗ്രന്ഥി, വൃക്കഗ്രന്ഥികള്‍, ലസീക ഗ്രന്ഥി എന്നിവയെ അണുവിമുക്തമാക്കാന്‍ സഹായിക്കുന്നതിനോടൊപ്പം എല്ലുകള്‍ക്ക് നല്ല ശക്തി നല്‍കാന്‍ ചൂട് ചെറുനാരങ്ങ വെള്ളത്തിന് കഴിവുണ്ട്.

അപകടങ്ങള്‍ പറ്റിയാല്‍ അത് ഉണങ്ങാനും വളരെ ഉത്തമമാണ് ഈ പാനീയം. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. നാരങ്ങകള്‍ തികച്ചും അസിഡിറ്റി ആണെന്ന് തോന്നുമെങ്കിലും, അവ നിങ്ങളുടെ ശരീരത്തിന്റെ പിഎച്ച് സന്തുലിതമാക്കാന്‍ സഹായിക്കുന്നു. കൂടാതെ, നിങ്ങളുടെ കരളിനെ ഉണര്‍ത്തുകയും മോശമായ വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു.

Read Also:- ഒരു കളിക്കാരനോട് വിരമിക്കണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല: ദ്രാവിഡിനെതിരെ വിമർശനവുമായി രാജ്കുമാര്‍ ശര്‍മ്മ

ലളിതവും എന്നാല്‍ ശക്തവുമായ ഈ പാനീയം നിങ്ങളുടെ ദഹനനാളത്തെ ഉത്തേജിപ്പിക്കുകയും ദിവസം മുഴുവന്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ഭക്ഷണം നിങ്ങളുടെ സിസ്റ്റത്തിലൂടെ എളുപ്പത്തില്‍ കടന്നുപോകാന്‍ സഹായിക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button