ഉഡുപ്പി: കർണാടകയിലെ ഹിജാബ് നിരോധനം വിവാദമാകുമ്പോൾ പ്രതികരണവുമായി സിനിമാ മേഖല ഉപേക്ഷിച്ച മുൻ യുവ നടി സൈറ വസീം. കർണാടകയിൽ മുസ്ലിം വിദ്യാർത്ഥികൾക്കെതിരെ നടക്കുന്നത് അനീതിയാണെന്നും ഇസ്ലാമിൽ ഹിജാബ് നിർബന്ധമാണെന്നും സൈറ വസീം സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ഹിജാബ് നിരോധനത്തിനെതിരെ ‘ഇത് ഞങ്ങളുടെ ചോയ്‌സ്. ഹിജാബ് ഒരു ചോയ്‌സ് ആണ്, ഇത് ഞങ്ങളുടെ തെരഞ്ഞെടുപ്പ് ആണ്’ എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധിക്കുന്നവരുടെ വാദങ്ങളെ പൊളിച്ചടുക്കുന്നതാണ് മുൻ നടിയുടെ പ്രസ്താവന.
ഹിജാബ് ഒരു ചോയ്‌സ് അല്ലെന്നും അത് ഇസ്‌ലാമിൽ നിർബന്ധമാണെന്നും ഇവർ വ്യക്തമാക്കുന്നു. ഒരു സ്ത്രീ തന്നെ സമർപ്പിച്ച ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുകയാണ് ഹിജാബ് ധരിക്കുന്നതിലൂടെ ചെയ്യുന്നത് എന്നാണ് സൈറ പറയുന്നത്. മുസ്ലിം സ്ത്രീകൾക്ക് വിദ്യാഭ്യാസം, ഹിജാബ് എന്നിവയിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കേണ്ടി വരുന്ന വ്യവസ്ഥിതി അനീതിയാണ് എന്നും സിനിമ വിട്ട സൈറ നിരീക്ഷിക്കുന്നു.
Also Read:ബാങ്ക് ജീവനക്കാരനെ നഗ്നനാക്കി ഫോട്ടോയെടുത്ത് ഭീഷണി, പണം തട്ടി : പ്രതികൾ പിടിയിൽ
‘ഞാന്‍ ബഹുമാനത്തോടെയും നന്ദിയോടെയും ഹിജാബ് ധരിക്കുന്നു. അതിലൂടെ മതപരമായ പ്രതിബന്ധത നിർവഹിച്ചതിന്റെ പേരിൽ സ്ത്രീകളെ തടയുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഈ വ്യവസ്ഥിതിയെ ചെറുക്കുകയുമാണ്. മുസ്ലിം സ്ത്രീകൾക്ക് വിദ്യാഭ്യാസം, ഹിജാബ് എന്നിവയിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കേണ്ടി വരുന്ന വ്യവസ്ഥിതി അനീതിയാണ്. നിങ്ങളുടെ അജണ്ട പോഷിപ്പിക്കുന്ന തെരഞ്ഞെടുപ്പുകൾ നടത്താൻ അവരെ നിർബന്ധിക്കുകയാണ്. ഇതിനെല്ലാം ഉപരിയായി ശാക്തീകരണത്തിന്റെ പേരിലാണ് ഇതെല്ലാം എന്ന മുഖചിത്രം അതിന്റെ വിപരീതമായി ചെയ്ത് കൊണ്ട് കെട്ടിപ്പടുക്കുന്നത് ദുഖകരമാണ്’, സൈറ വ്യക്തമാക്കി.
2019 ലാണ് സൈറ ഇനി സിനിമയിലഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചത്. തന്റെ മതവിശ്വാസത്തെ സിനിമാ അഭിനയം ബാധിക്കുന്നു എന്ന് വെളിപ്പെടുത്തിയായിരുന്നു പിന്മാറ്റം. ഒപ്പം തന്റെ പഴയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്നും ഇനി അത്തരം ചിത്രങ്ങൾ പങ്കുവെക്കരുതെന്നും സൈറ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. 2016 ൽ ആമിർഖാനോടൊപ്പം അഭിനയിച്ച ദംഗൽ ആണ് സൈറ വസീമിന്റെ ആദ്യ ചിത്രം. ഇതിന് ശേഷം തനിക്ക് സിനിമ മേഖലയിൽ തുടരാൻ താൽപര്യമില്ലെന്ന് 2019 ൽ സൈറ പ്രഖ്യാപിക്കുകയായിരുന്നു. തന്റെ ഇമാമുമായുള്ള ബന്ധത്തെ സിനിമ ബാധിക്കുന്നുണ്ടെന്നും താൻ വിശ്വാസത്തിലൂന്നിയ പുതിയ ജീവിതം തുടങ്ങാനഗ്രഹിക്കുന്നെന്നുമായിരുന്നു സൈറയുടെ പ്രഖ്യാപനം.
Post Your Comments