ThiruvananthapuramKeralaNattuvarthaNews

ഫാത്തിമ തഹ്‌ലിയയുടെ പേരില്‍ വ്യാജ ഇമെയില്‍ : നേതാവിനെതിരെ പരാതി നല്‍കുമെന്ന് തഹ്‌ലിയ

കോഴിക്കോട്: തന്റെ പേരില്‍ വ്യാജ ആരോപണം നടത്തിയതില്‍ പരാതി നല്‍കുമെന്ന് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. നിയമ നടപടികൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും തഹ്‌ലിയ പറഞ്ഞു.

വ്യാജ ഇമെയില്‍ ഉണ്ടാക്കി മാധ്യമ സ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുത്ത് ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും തഹ്‌ലി വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

‘എന്റെ ഇമെയില്‍ ഐ.ഡിയോട് സാമ്യമുള്ള വ്യാജ ഐ.ഡി ഉണ്ടാക്കി അതില്‍ നിന്നും എന്റെ പേര് വെച്ച് ലീഗ് നേതാവിനെതിരെ വ്യാജമായ ആരോപണം ഉള്‍ക്കൊള്ളുന്ന മെയില്‍ പല മാധ്യമ സ്ഥാപനങ്ങള്‍ക്കും അയച്ചിരിക്കുന്നു.

അത്തരമൊരു മെയിലുമായി എനിക്ക് യാതൊരു ബന്ധവുമില്ല. മാധ്യമ സുഹൃത്തുക്കള്‍ തെറ്റിദ്ധരിക്കാതിരിക്കുമല്ലോ. വ്യാജ ഐ.ഡി സൃഷ്ടിച്ചതിന് എതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ’ തഹ്‌ലിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button