KeralaLatest NewsIndiaNews

അഹമ്മദാബാദ് സ്ഫോടനം: വധശിക്ഷയ്ക്ക് വിധിച്ച മലയാളികളായ സഹോദരങ്ങൾക്ക് പിന്തുണയുമായി എസ്.ഡി.പി.ഐ

ഈരാറ്റുപേട്ട: ഇന്ത്യയെ നടുക്കിയ അഹമ്മദാബാദ് സ്‌ഫോടനപരമ്പര കേസിൽ കോടതി വധശിക്ഷയ്ക്ക് വിധിച്ച 38 പേരിൽ മലയാളികളുമുണ്ട്. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ പീടിയേക്കല്‍ ഷിബിലി എ.കരീം, ശാദുലി എ.കരീം, അൻസ്വാർ നദ് വി എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളികൾ. ഇവർ നിരപരാധികളാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. കോടതി വിധിക്കെതിരെ സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫ് കേരള പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ, കുറ്റവാളികളായ ഷിബിലിക്കും ശാദുലിനും പിന്തുണ പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ രംഗത്ത് വന്നിരിക്കുകയാണിപ്പോൾ.

അഹമ്മദാബാദ് സ്ഫോടനക്കേസിൽ സഹോദരങ്ങളായ ശിബിലി, ശാദുലി എന്നിവരെ കോടതി അന്യായമായിട്ടാണ് വധശിക്ഷക്ക് വിധിച്ചതെന്ന് എസ്.ഡി.പി.ഐ പ്രസ്താവിച്ചു. കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി ഇരുവരുടെയും പിതാവ് അബ്ദുൽ കരീമിനെ വീട്ടിലെത്തി സന്ദർശിച്ചു. നീതിക്ക് വേണ്ടിയുള്ള നിയമപോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും ഉറപ്പ് നൽകിയെന്നും എസ്.ഡി.പി.ഐ വ്യക്തമാക്കുന്നു.

Also Read:അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപണം : 31 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടി പാകിസ്ഥാൻ

അതേസമയം, ‘പ്രത്യേക കോടതിയുടെ വിധി അവിശ്വസനീയമാണ്’ എന്നായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രതികരിച്ചത്. ഇത് വധശിക്ഷയല്ലെന്നും ഭരണകൂടത്തിന്റെ കൂട്ടക്കൊല ആണെന്നും പോപ്പുലർ ഫ്രണ്ട് പ്രതിഷേധ പ്രകടനത്തിനിടെ ആരോപിച്ചു. ഇതോടൊപ്പം, വിധിക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് ജമയ്യത്തുൽ ഉലമ-ഇ-ഹിന്ദ് അദ്ധ്യക്ഷൻ മൗലാന അർഷാദ് മദനി പറഞ്ഞു. കേസിലെ 49 പ്രതികളിൽ 38 പേരെയും വധിശിക്ഷയ്‌ക്ക് വിധിച്ച അഹമ്മദാബാദ് പ്രത്യേക കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. ആവശ്യമെങ്കിൽ സുപ്രീം കോടതിയിലും വാദിക്കുമെന്ന് അർഷാദ് മദനി വ്യക്തമാക്കിയിരുന്നു. വിധിയിൽ പ്രതികരിച്ച് ഷിബിലിയുടെയും ശാദുലിയുടെയും പിതാവ് രംഗത്തെത്തിയിരുന്നു. ഇരുവരും നിരപരാധികളാണെന്നും കുറ്റമൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു പിതാവ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button