തിരുവനന്തപുരം: മിന്നൽ പരിശോധനയ്ക്കിടെ കമ്പ്യൂട്ടര്‍ തകരാറാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജിനെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്ക് സസ്പെൻഷൻ. തിരുവനന്തപുരം ജനറല്‍ ആശുപത്രി ക്യാഷ് കൗണ്ടറിലാണ് സംഭവം. കമ്പ്യൂട്ടര്‍ കേടായതിനാല്‍ 11 മാസമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിയെ അന്വേഷണ വിധേയമായാണ് ജോലിയില്‍ നിന്നും മാറ്റി നിർത്തിയിരിക്കുന്നത്.
ഇന്ന് രാവിലെയാണ് ജനറല്‍ ആശുപത്രിയില്‍ മന്ത്രി സന്ദര്‍ശനം നടത്തിയത്. വിവിധ പരിശോധനകള്‍ക്ക് ബില്ലടയ്‌ക്കേണ്ട ക്യാഷ് കൗണ്ടറില്‍ ഒരു കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് രോഗികള്‍ക്കേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി മന്ത്രി കണ്ടു. തുടർന്നാണ് സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരിയോട് ഇതിന്റെ കാരണം മന്ത്രി അന്വേഷിച്ചത്.
Read Also : ലോക ചെസ്സ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് പതിനാറുകാരനായ ഇന്ത്യൻ ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രജ്ഞാനന്ദ
എന്നാൽ, കമ്പ്യൂട്ടര്‍ തകരാറിലാണെന്നും 11 മാസമായി പ്രവർത്തിക്കുന്നില്ല എന്നുമായിരുന്നു ജീവനക്കാരിയുടെ മറുപടി. സൂപ്രണ്ടിനെയും ഇ-ഹെല്‍ത്ത് ജീവനക്കാരേയും മന്ത്രി ഉടൻ വിളിച്ച് വരുത്തി. അവരുടെ പരിശോധനയിൽ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇതോടെ, തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി സ്വീകരിക്കാനും എത്രയും വേഗം കൗണ്ടര്‍ പുനഃസ്ഥാപിക്കാനും മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.
Post Your Comments