മുംബൈ: ലോക ചെസ്സ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാരതാരം ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രജ്ഞാനന്ദ. എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റിലാണ് പ്രജ്ഞാനന്ദ കാള്‍സണെ പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലെ 39 നീക്കങ്ങള്‍ക്കൊടുവിലാണ് പ്രജ്ഞാനന്ദ അത്ഭുത ജയം സ്വന്തമാക്കിയത്. ഇതോടെ വിശ്വനാഥന്‍ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാള്‍സണെ പരാജയപ്പെടുത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി പ്രജ്ഞാനന്ദ.
തുടര്‍ച്ചയായി മൂന്ന് വിജയവുമായി വന്ന കാള്‍സണെയാണ് പ്രജ്ഞാനന്ദ പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റിലെ പ്രജ്ഞാനന്ദയുടെ രണ്ടാം വിജയം കൂടിയാണിത്. ടൂര്‍ണമെന്റിലെ എട്ട് റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ എട്ടു പോയന്റുമായി പന്ത്രണ്ടാം സ്ഥാനത്താണ് പ്രജ്ഞാനന്ദ. ലോക ചാമ്പ്യന്‍ഷിപ്പില്‍ കാള്‍സണോട് പരാജയപ്പെട്ട റഷ്യയുടെ ഇയാന്‍ നെപോമ്‌നിയാച്ചിയാണ് 19 പോയന്റുമായി ടൂര്‍ണമെന്റില്‍ ഒന്നാമത്. തമിഴ്‌നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനാണ് പ്രജ്ഞാനന്ദ.
Post Your Comments