KeralaLatest News

പിണറായി അധികാരത്തിലേറിയ ശേഷം നടന്നത് 50 രാഷ്ട്രീയ കൊലപാതകങ്ങൾ: ദീപുവിന്റെ കൊലയുടെ ഞെട്ടൽ മാറും മുന്നേ വീണ്ടും..

യോഗി ചൂണ്ടിക്കാട്ടിയ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യം ശരിവച്ചു കൊടുക്കേണ്ട അവസ്ഥയാണ് കേരളത്തിൽ നടക്കുന്നത്.

തിരുവനന്തപുരം: കേരളത്തിൽ പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം 50 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2016 മെയ്‌ 25 മുതൽ 2021 ഡിസംബർ 19 വരെയുള്ള കണക്കുകൾ പ്രകാരം ഇത് 47 ആയിരുന്നു. അതിന് ശേഷം മൂന്ന് കൊലപാതകങ്ങൾ കൂടി നടന്നതോടെ ഇപ്പോഴത് അമ്പതിലേക്ക് എത്തി. കാലമേറെ മുന്നോട്ടു പോയിട്ടും രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ കേരളത്തിൽ യാതൊരു മാറ്റവുമില്ല.

യോഗി ചൂണ്ടിക്കാട്ടിയ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യം ശരിവച്ചു കൊടുക്കേണ്ട അവസ്ഥയാണ് കേരളത്തിൽ നടക്കുന്നത്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മാത്രം നടന്നത് ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ്. കേരളം നമ്പർ വൺ ആണെന്ന പ്രചരണവും പേറിനടക്കുന്നവർക്ക് ഇതൊന്നും കണ്ണിൽപ്പെടുന്നില്ല എന്നുള്ളതാണ് വാസ്തവം. ഏറ്റവുമധികം കൊലപാതകം നടന്ന ജില്ല കണ്ണൂരാണ്. പതിനൊന്ന് കൊലപാതകങ്ങളാണ് കണ്ണൂരിൽ മാത്രം നടന്നിരിക്കുന്നത്. തൊട്ടുപിന്നിൽ തൃശൂർ ആണ്. ഇവിടെ രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയായിരിക്കുന്നത് എട്ട് യുവാക്കൾ.

ക്രമസമാധാനപാലനത്തിലെ രാഷ്ട്രീയ ഇടപെടലും ക്രിമിനലുകളെ നിരീക്ഷിക്കുന്നതിൽ പൊലീസിനും സ്‌പെഷ്യൽ ബ്രാഞ്ചിനുമുണ്ടായ വീഴ്ചകളുമാണ് രാഷ്ട്രീയ അക്രമങ്ങൾ സംസ്ഥാനത്ത് വർദ്ധിക്കാനിടയാക്കിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇപ്പോൾ മുഖ്യമന്ത്രിയുടെ തട്ടകത്തിൽ വെച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെടുമ്പോഴും ആഭ്യന്തര വകുപ്പാണ് വിമർശനം കേൾക്കുന്നത്. സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ എടുത്തു നോക്കുമ്പോൾ കഴിഞ്ഞ വർഷം മാത്രം 8 രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നിരിക്കുന്നത്.

ഇക്കാലയളവിൽ 19 ആർഎസ്എസ് / ബിജെപി പ്രവർത്തകരും 14 സിപിഎം/ ഡിവൈഎഫ്‌ഐ പ്രവർത്തകരും കൊല്ലപ്പെട്ടു. കോൺഗ്രസ്/ യൂത്ത് കോൺഗ്രസ്-4, മുസ്സിം ലീഗ്/ യൂത്ത് ലീഗ്- 6, എസ്.ഡി.പി.ഐ- 2, ഐ.എൻ.ടി.യു.സി.- 1, ഐ.എൻ.എൽ.- 1, ട്വന്റി 20-1 എന്നിങ്ങനെയാണ് മറ്റ് രാഷ്ട്രീയ പാർട്ടികളിൽ കൊല്ലപ്പെട്ടവരുടെ കണക്ക്. എറണാകുളം മഹാരാജാസ് കോളജിൽ ക്യാമ്പസ് ഫ്രണ്ടുകാർ കൊലപ്പെടുത്തിയ എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവും ഈരാറ്റുപേട്ടയിൽ കൊല്ലപ്പെട്ട സിപിഎം വിമതൻ കെ എം നസീറും രാഷ്ട്രീയ കൊലക്കത്തിക്കിരയായവരുടെ പട്ടികയിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button