
തിരുവനന്തപുരം: പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ബന്ധുക്കൾ പരാതി നൽകി. ആശുപത്രി അധികൃതരുടെ അനാസ്ഥയും ചികിത്സാ പിഴവുമാണെന്ന് ആരോപിച്ചാണ് പരാതി നൽകിയത്. വെള്ളനാട് ചാങ്ങ തെക്കുംകര പുത്തൻവീട്ടിൽ അരുണിന്റെ ഭാര്യ ആര്യ (24)യാണ് മരിച്ചത്.
കഴിഞ്ഞ 11ന് പ്രസവ ചികിത്സയ്ക്കായി ആര്യയെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 16ന് ആര്യയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. എസ്എടിയിൽ വെച്ച് ശസ്ത്രക്രിയയിലൂടെ ഒരു ആൺകുഞ്ഞിന് ആര്യ ജന്മം നൽകിയെങ്കിലും ആരോഗ്യനില വഷളായി. തുടർന്ന് 18ന് രാവിലെ മെഡിക്കൽ കോളജിലെ മൾട്ടി സ്പെഷ്യാലിറ്റി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments