Latest NewsNewsLife Style

രക്തസമ്മർദ്ദം കുറയ്ക്കാൻ തണ്ണിമത്തൻ!

നമ്മളിൽ പലർക്കും ഇഷ്ടമുള്ളതാണ് തണ്ണിമത്തൻ. വേനൽക്കാലത്താണ് നമ്മളിൽ പലരും തണ്ണിമത്തൻ കൂടുതലായി കഴിക്കുന്നത്. എന്നിരുന്നാലും നമ്മളിൽ പലർക്കും തണ്ണിമത്തന്റെ ഗുണങ്ങളെപ്പറ്റി അറിയില്ലെന്നതാണ് വാസ്തവം. ധാരാളം ആരോഗ്യപരമായ ഗുണങ്ങൾ അടങ്ങിയതാണ് തണ്ണിമത്തൻ.

➤ തണ്ണിമത്തന്റെ 92 ശതമാനവും വെള്ളമാണ്. ശരീരത്തിനുണ്ടാകുന്ന നിർജ്ജലീകരണം ഇല്ലാതാക്കാൻ തണ്ണിമത്തൻ സഹായിക്കുന്നു.

➤ അതുപോലെ തന്നെ തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി6, വിറ്റാമിൻ ബി1, വിറ്റാമിൻ സി എന്നിവ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശരീരത്തിന് ഉന്മേഷം നൽകുന്നതിനും സഹായിക്കുന്നു.

Read Also:- രഞ്ജി ട്രോഫി: മേഘാലയക്കെതിരെ കേരളത്തിന് ഇന്നിംഗ്സ് ജയം

➤ രക്തസമ്മർദ്ദം കുറയ്ക്കാൻ തണ്ണിമത്തൻ അത്യുത്തമമാണ്.

➤ തണ്ണിമത്തനിലെ വിറ്റാമിൻ സി, ലൈക്കോപിൻ എന്നീ ഘടകങ്ങൾ നല്ല ആന്റി ഓക്സിഡന്റുകൾ ആയതിനാൽ യൗവനം നിലനിർത്താൻ ഉത്തമമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button