ThiruvananthapuramNattuvarthaKeralaNews

കെഎസ്ആർടിസി ബസുകൾക്ക് ഇനി ജില്ല തിരിച്ചുള്ള നമ്പർ സിസ്റ്റം

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്ക് ഇനി ജില്ല തിരിച്ചുള്ള നമ്പർ സിസ്റ്റം പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് അധികൃതർ. ബസുകൾക്ക് ജില്ലാ അടിസ്ഥാനത്തിൽ സീരിയൽ നമ്പർ നൽകുന്നതിന് വേണ്ടി
ബസിന്റെ ഇടതു ഭാഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് അക്ഷരങ്ങൾകൂടെ ഉൾപ്പെടുത്തി നമ്പർ അനുവദിച്ചു.

കെഎസ്ആർടിസി ജില്ലാ പൂളിലേക്ക് ബസ് കൊണ്ട് വരുകയും, മൂന്ന് മാസം മുതൽ ആറ് മാസം വരെ പ്രിവന്റീവ് മെയിന്റിനൻസ് ചെയ്യുന്നതിന്റെ ഭാ​ഗമായി ഓരോ ഡിപ്പോയിൽ നിന്നും ബസുകൾ ജില്ലാ പൂളിലേക്ക് പിൻവലിക്കുകയും, സർവ്വീസിന് വേണ്ടി പകരം ബസുകൾ ജില്ലാ പൂളിൽ നിന്നും കൊടുക്കുകയും ചെയ്യും.

ഏതെങ്കിലും ഡിപ്പോയിൽ ഡ്രൈവർമാർക്കോ, യാത്രക്കാർക്കോ താൽപര്യമുള്ള ബസുകൾ മറ്റുള്ള സ്ഥാപനങ്ങൾ സ്പോൺസൺ ചെയ്തിട്ടുള്ള ബസുകൾ, ബസ് ഓൺ ഡിമാന്റ്, ടൂറിസം എന്നിവയ്ക്ക് ഉപയോ​ഗിക്കുന്ന ബസുകൾ എന്നിവ അതാത് ഡിപ്പോകളിൽ തന്നെ നിലനിർത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button