KollamLatest NewsKeralaNattuvarthaNews

പ​തി​നാ​റു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി : യുവാവ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം ബീ​മ​പ​ള്ളി വ​ള്ള​ക്ക​ട​വ് ആ​റ്റി​ൻ​ക പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ശ​ര​ത്ത് (20) ആ​ണ്​ പി​ടി​യി​ലാ​യ​ത്

​കൊ​ല്ലം: പ​തി​നാ​റു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ൽ യുവാവ് അറസ്റ്റിൽ. തി​രു​വ​ന​ന്ത​പു​രം ബീ​മ​പ​ള്ളി വ​ള്ള​ക്ക​ട​വ് ആ​റ്റി​ൻ​ക പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ശ​ര​ത്ത് (20) ആ​ണ്​ പി​ടി​യി​ലാ​യ​ത്. യു​വാ​വി​നെ പാ​രി​പ്പ​ള്ളി പൊ​ലീ​സ്​ പോ​ക്സോ നിയമ പ്ര​കാ​രം ആണ് അ​റ​സ്റ്റ് ചെ​യ്ത‍ത്.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച്​ തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ​യി​ലേ​ക്ക്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​ന്നാ​ണ്​ കേ​സ്. പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രെ​യും മു​ട്ട​ത്ത​റ ജ​ങ്​​ഷ​ന് സ​മീ​പം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നും പോ​ക്സോ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും ആണ്​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഗവർണർ വടിയെടുത്തത് വെറുതെയല്ല! 6 വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ ശമ്പളം വര്‍ദ്ധിച്ചത് 200 ശതമാനം

പാ​രി​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ എ. ​അ​ൽ​ജ​ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ എ​സ്. അ​നു​രൂ​പ, പി.​ടി. സാ​ബു​ലാ​ൽ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ശ്രീ​കു​മാ​ർ, വി.​എ​സ്. ഡോ​ൾ​മാ, ബി​ന്ദു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button