കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നു വീണ്ടും അന്തേവാസി ചാടിപ്പോയി . ശുചിമുറിയുടെ വെന്റിലേഷൻ തകർത്താണ് മലപ്പുറം വണ്ടൂർ സ്വദേശി ചാടിപ്പോയത്. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ സമാനസംഭവമാണിത്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ഒരു പുരുഷനും സ്ത്രീയും ചാടിപ്പോയിരുന്നു.
ഒരേ കോംപൗണ്ടിലെ രണ്ടു കെട്ടിടങ്ങളിൽ താമസിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിയും നടക്കാവ് സ്വദേശിയുമാണ് പുറത്തുകടന്നത്. മലപ്പുറം സ്വദേശിനിയെ മലപ്പുറത്തു നിന്നും പുരുഷനെ കോഴിക്കോട് നഗരത്തിൽ നിന്നും കണ്ടെത്തി.
കുളിമുറിയോടു ചേർന്ന പഴയ ഭിത്തി വെള്ളമൊഴിച്ചു കുതിർത്ത ശേഷം പ്ലേറ്റ് കൊണ്ടു തുരന്നാണു സ്ത്രീ പുറത്തു കടന്നതെന്നാണ് അധികൃതർ പറയുന്നത്. ഈ മാസം 10ന് ഇവിടത്തെ അന്തേവാസിയായിരുന്ന മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിനെ (30) സെല്ലിൽ മർദനമേറ്റു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
Post Your Comments