മുംബൈ: ഐഎസ്എല്ലിൽ പ്ലേഓഫ് സാധ്യത നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ശക്തന്മാരുടെ പോരാട്ടത്തിൽ എടികെ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ടീമാണ് മോഹൻ ബഗാൻ. ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തും. ഇന്ന് ജയിച്ചാൽ മോഹൻ ബഗാന് ഒന്നാമതെത്താം. മുൻ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കനെതിരെ കളിക്കുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
നിലവിൽ 15 മത്സരങ്ങളിൽ 29 പോയിന്റാണ് ബഗാനുള്ളത്. ബ്ലാസ്റ്റേ്സിന് ഇത്രയും മത്സങ്ങളിൽ 26 പോയിന്റുണ്ട്. 16 മത്സരങ്ങളിൽ 29 പോയിന്റുള്ള ഹൈദരാബാദ് എഫ്സിയാണ് ഒന്നാം സ്ഥാനത്ത്. ബ്ലാസ്റ്റേഴ്സിനെതിരായ ആദ്യ പാദത്തിൽ മോഹൻ ബഗാനായിരുന്നു ജയം. അന്ന് രണ്ടിനെതിരെ നാല് ഗോളിനായിരുന്നു എടികെ മഞ്ഞപ്പടെയ തകർത്തത്. ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകമാണെന്ന് കഴിഞ്ഞ ദിവസം കോച്ച് ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കിയിരുന്നു.
Read Also:- മലബന്ധം മുതല്‍ വയര്‍ സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും പ്രതിവിധി ‘പപ്പായ ഇല’
സസ്പെൻഷനിലായ ലെസ്കോവിച്ചും ഹർമൻജോത് ഖബ്രയും ഇന്നത്തെ മത്സരത്തിൽ തിരിച്ചെത്തിയേക്കും. അതേസമയം, ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് മോഹൻ ബഗാൻ. സീസണിൽ ഏറ്റവും കുറവ് തോൽവിയും ബഗാനാണ്. രണ്ട് തവണ മാത്രമാണ് അവർ അടിയറവ് പറഞ്ഞത്. അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും മോഹൻ ബഗാൻ ജയിച്ചു.
Post Your Comments