KeralaLatest NewsNews

തലപ്പത്ത് പഴയ എസ്.എഫ്.ഐ നേതാവ്, സ്വപ്‌നയ്ക്ക് ജോലി നല്‍കിയ സ്ഥാപനവുമായി ബിജെപിക്ക് ബന്ധമില്ല: കെ. സുരേന്ദ്രന്‍

കോഴിക്കോട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ജോലി നൽകിയ സ്ഥാപനവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എച്ച്.ആർ.ഡി.എസിന് സി.പി.എമ്മുമായാണ് ബന്ധം. സ്ഥാപനത്തിന്റെ തലപ്പത്ത് പഴയ എസ്.എഫ്.ഐ നേതാവാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘വിവാദ നിയമനം ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണ്. എച്ച്.ആര്‍.ഡി.എസ് എന്ന കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തൊടുപുഴയിലെ സ്ഥാപനം ഉദ്ഘാടനം ചെയ്തത് മുന്‍ മന്ത്രി എംഎം മണിയാണ്. നിയമനം നല്‍കിയത് പഴയകാല എസ്.എഫ്.ഐയുടെ പ്രമുഖ നേതാവാണ്. ഇക്കാര്യം എല്ലാവര്‍ക്കും അറിയുന്നതാണ്, എന്നിട്ടും അത് ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ്’ – സുരേന്ദ്രന്‍ പറഞ്ഞു.

Read Also  :  ‘ആശുപത്രിയിലും ബസിലും ബോംബുവച്ച മനുഷ്യ സ്നേഹികളെ തൂക്കാൻ വിധിച്ച അനീതി പീഠമേ, ഇത് മറക്കില്ല പൊറുക്കില്ല’: അഡ്വ.ജയശങ്കർ

അതേസമയം, നിയമന വിവാദത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും രണ്ട് റൗണ്ട് അഭിമുഖങ്ങള്‍ക്ക് ശേഷമാണ് ജോലിയില്‍ പ്രവേശിച്ചതെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. എൻ.ജി.ഒയുമായി തനിക്ക് നേരത്തെ ഒരു ബന്ധവും ഇല്ലായിരുന്നുവെന്നും സ്വപ്‌ന വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button