മസ്‌കത്ത്: വിദേശികൾക്ക് ബൂസ്റ്റർ ഡോസ് ഉൾപ്പെടെയുള്ള കോവിഡ് വാക്സിനുകൾ സൗജന്യമായി നൽകാൻ ഒമാൻ. സൗത്ത് അൽ ബതീന ഗവർണറേറ്റിൽ വിദേശികൾക്ക് കോവിഡ് വാക്‌സിൻ സൗജന്യമായി നൽകാനാണ് തീരുമാനം. നാളെ മുതലാണ് കോവിഡ് വാക്സിനുകൾ സൗജന്യമായി നൽകുക. റുസ്താഖ്, ബർക്ക മെഡിക്കൽ ഫിറ്റ്‌നസ് കേന്ദ്രങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12.30 വരെ വാക്‌സിൻ സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം വിദേശയാത്രയ്ക്ക് ഇനി പിസിആർ നെഗറ്റീവ് അറ്റസ്റ്റേഷൻ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം ഒമാൻ അറിയിച്ചിരുന്നു. ഒമാനിൽ നിന്നു പുറത്തേക്കു യാത്ര ചെയ്യുന്നവരിൽ നിന്നും പിസിആർ സർട്ടിഫിക്കേറ്റിനായി ഈടാക്കിയിരുന്ന നിരക്കും റദ്ദാക്കിയിട്ടുണ്ട്.
അഞ്ചു റിയാൽ നിരക്കാണ് ഇതിനായി യാത്രക്കാരിൽ നിന്നും ഈടാക്കിയിരുന്നത്. പുതിയ തീരുമാനം യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Read Also: സ്വപ്നയുടെ നിയമനം റദ്ദാക്കിയിട്ടില്ല, കൃഷ്ണകുമാർ ഇപ്പോൾ ചെയർമാൻ അല്ല: ഡയറക്ടർ ബിജു കൃഷ്ണൻ
Post Your Comments