Latest NewsIndiaNews

ഇന്ത്യയിലുള്ള പ്രമുഖരെ വധിക്കാൻ ‘ടാർഗെറ്റ് ഇന്ത്യ’ രൂപീകരിച്ച് ദാവൂദ് ഇബ്രാഹിം: വ്യവസായികളും സെലിബ്രിറ്റികളും ലിസ്റ്റിൽ

ന്യൂഡൽഹി: ‘ടാർഗെറ്റ് ഇന്ത്യ’ – ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ടീമിന്റെ പേരാണ്. പ്രമുഖരായ ഇന്ത്യാക്കാരെ വധിക്കുക എന്നതാണ് പുതിയതായി രൂപീകരിച്ച ഈ ടീമിന്റെ ലക്ഷ്യം. ഇന്ത്യയെ ലക്ഷ്യമിട്ട് ദാവൂദ് പ്രത്യേക യൂണിറ്റ് സംഘടിപ്പിച്ച വിവരം എൻ.ഐ.എ ആണ് പുറത്തുവിട്ടത്. ദാവൂദ് കൊലപ്പെടുത്താൻ ഉദ്ദേശിക്കുന്നവരിൽ രാഷ്ട്രീയ നേതാക്കളും പ്രശസ്ത വ്യവസായികളും സെലിബ്രിറ്റികളും ഉണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മുന്നറിയിപ്പ് നൽകി.

Also Read:ട്രാഫിക് സിഗ്നലുകളിൽ നിന്ന് 230-ലധികം ബാറ്ററികൾ മോഷ്ടിച്ച ദമ്പതികൾ ഒടുവിൽ പിടിയിൽ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം അഴിച്ചുവിടുക എന്നതാണ് ദാവൂദിന്റെ ലക്ഷ്യമെന്ന് എൻ.ഐ.എ വ്യക്തമാക്കുന്നു. സ്‌ഫോടക വസ്തുക്കളും അപകടകരമായ ആയുധങ്ങളും ഉപയോഗിച്ച് രാജ്യത്ത് ആക്രമണം നടത്താൻ ദാവൂദ് ഇബ്രാഹിമും ഇയാളുടെ പ്രത്യേക ടീമും പദ്ധതിയിട്ടതായി എൻ.ഐ.എ വെളിപ്പെടുത്തി. രാജ്യത്തെ പ്രമുഖ വ്യക്തികളെ വധിക്കുക എന്നതും ഇവരുടെ ഉദ്ദേശ്യമാണ്. ഡൽഹി, മുംബൈ എന്നീ നഗരങ്ങളിലാണ് പ്രധാനമായും ആക്രമണങ്ങൾ നടക്കുക എന്നാണ് അന്വേഷണ ഏജൻസി നൽകുന്ന മുന്നറിയിപ്പ്.

അതേസമയം, 1993-ലെ ബോംബെ സ്ഫോടന പരമ്പരയുടെ സൂത്രധാരനായ ദാവൂദ്, ഇന്ത്യയിൽ നിലനിൽപ്പില്ലാതായതോടെയാണ് ദുബായിലേക്ക് പറന്നത്. നിലവിൽ, പാകിസ്ഥാനിൽ ഇരുന്നു കൊണ്ടാണ് ഇയാൾ ഇന്ത്യയിൽ അട്ടിമറി പ്രവർത്തനങ്ങൾക്ക്‌ പദ്ധതിയിടുന്നത്. ദാവൂദ് ഇബ്രാഹിമിനും കൂട്ടാളികൾക്കുമെതിരെ ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയതിന് സഹോദരൻ ഇഖ്ബാൽ ഇബ്രാഹിം കസ്കറിനും കൂട്ടാളികൾക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തിരുന്നു. ഇവരെ ഇഡി ചോദ്യം ചെയ്യും. കേസിൽ വെള്ളിയാഴ്ചയാണ് കസ്കറിനെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button