Latest NewsIndiaNews

ഇതിന്റെ മുന്നിൽ ഇ ബുൾ ജെറ്റ് ഒക്കെ എന്ത് !: ഹെലികോപ്റ്ററായ നാനോ കാർ വിവാഹ ആഘോഷങ്ങളിൽ താരമാകുന്നു

ഇപ്പോൾ ഗുഡ്ഡുവിന്റെ ‘നാനോ ഹെലികോപ്റ്ററിൽ’ വിവാഹ വേദിയിലേക്ക് ഗ്രാൻഡ് എൻട്രി നടത്താൻ മത്സരിക്കുകയാണ് സമീപ പ്രദേശങ്ങളിലെ വധൂവരന്മാർ.

ബീഹാർ: രൂപമാറ്റം വരുത്തിയ വാഹനങ്ങൾ വിസ്മയമായും ഇടയ്ക്കൊക്കെ വിവാദമായും ശ്രദ്ധേയമാകാറുണ്ട്. എന്നാൽ, ഇത്തരം മോഡിഫിക്കേഷൻ സാധ്യതകൾക്കിടയിലെ അത്ഭുതമാകുകയാണ് ഇപ്പോൾ പാവങ്ങളുടെ ഒരു ഹെലികോപ്റ്റർ. നാനോ കാർ ഹിലോകോപ്റ്ററാക്കി രൂപമാറ്റം വരുത്തി സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോൾ ഒരു യുവാവ്. ബീഹാറിൽ ആണ് മെക്കാനിക്കായ യുവാവ് നാനോ കാറിന് ഞെട്ടിക്കുന്ന രൂപമാറ്റം നൽകിയത്.

Also read: പഞ്ചാബിലെ സ്ഥാനാർത്ഥികളുടെ സ്വത്തുവിവരങ്ങൾ പുറത്ത്: സുഖ്‌ബീറിന് 100 കോടി വർദ്ധിച്ചു, ഛന്നിക്ക് 5 കോടിയുടെ കുറവ്

ഗുഡ്ഡു ശർമ്മ രണ്ട് ലക്ഷം രൂപ മുടക്കിയാണ് നാനോ കോറിനെ ഹെലികോപ്റ്റർ ആക്കിയത്. ഇന്ന് ഈ ഹെലികോപ്റ്റർ ബീഹാറിലെ കല്ല്യാണ വീടുകളിലെ താരമാണ്. യഥാർത്ഥ ഹെലികോപ്റ്ററിന്റെ വില താങ്ങാൻ കഴിയാത്ത സാധാരണക്കാർക്ക് ഈ ഹെലികോപ്റ്റർ ഒരു അത്ഭുതം തന്നെയാണ്. ഇപ്പോൾ ഗുഡ്ഡുവിന്റെ ‘നാനോ ഹെലികോപ്റ്ററിൽ’ വിവാഹ വേദിയിലേക്ക് ഗ്രാൻഡ് എൻട്രി നടത്താൻ മത്സരിക്കുകയാണ് സമീപ പ്രദേശങ്ങളിലെ വധൂവരന്മാർ. ഗുഡ്ഡു തന്റെ നാനോ ഹെലികോപ്റ്റർ 15,000 രൂപയ്ക്കാണ് വാടകയ്ക്ക് നൽകുന്നത്.

ഇത് ആദ്യമായി അല്ല നാനോ കാറിനെ ഉടമകൾ ഹോലികോപ്റ്ററാക്കി രൂപമാറ്റം ചെയ്യുന്നത്. മുൻപ് ബീഹാറിലെ തന്നെ ഛാപ്രാ സ്വദേശിയായ മിഥിലേഷ് പ്രസൈദ് നാനോയെ ഹെലികോപ്റ്ററാക്കി മാറ്റിയിരുന്നു. മിഥിലേഷിന്റെ കുട്ടിക്കാലം മുതൽ ഉള്ള സ്വപ്നം ആയിരുന്നു സ്വന്തമായി ഒരു ഹെലികോപ്റ്റർ ഡിസൈൻ ചെയ്യുക എന്നത്. മിഥിലേഷിന് ഹെലികോപ്റ്റർ നിർമ്മിക്കാൻ 7 ലക്ഷം രൂപയാണ് അന്ന് ചിലവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button