ഡൽഹി : ആം ആദ്മി പാര്‍ട്ടിക്ക് ഖാലിസ്ഥാന്‍ വാദികളുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വെളിപ്പെടുത്തലില്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഘടനവാദികളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുള്ള ബന്ധം അന്വേഷിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയാണ് ആവശ്യപ്പെട്ടിരുന്നത്.
വളരെ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നതെന്ന് ചന്നിയുടെ കത്തിന് മറുപടിയായി അമിത് ഷാ പറഞ്ഞു. വിഘടനവാദികളില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ ആം ആദ്മി സഹായം തേടുന്നുവെന്നും ഈ പാര്‍ട്ടി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളിയാണെന്നും ചന്നി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച കത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.
അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ് താന്‍ തീവ്രവാദിയാണെന്ന് തോന്നുന്നതെന്ന് കെജ്രിവാള് മറുപടി നൽകി.
Post Your Comments