ThiruvananthapuramLatest NewsKeralaNattuvarthaNews

മൂന്ന് ദിവസം മുമ്പ്​ വീട്ടിൽ നിന്ന് ജോലിക്ക് പോയ യുവാവ്​ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കടയ്ക്കാവൂർ കോണത്ത് വീട്ടിൽ പരേതനായ സ്വാമിനാഥന്‍റെയും ഇന്ദിരയുടെയും മകൻ മണികണ്ഠ(33)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

ആറ്റിങ്ങൽ: മൂന്ന് ദിവസം മുമ്പ്​ വീട്ടിൽ നിന്ന് ജോലിക്ക് പോയ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ കോണത്ത് വീട്ടിൽ പരേതനായ സ്വാമിനാഥന്‍റെയും ഇന്ദിരയുടെയും മകൻ മണികണ്ഠ(33)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊച്ചുപാലത്തിന്​ സമീപം ആണ് മൃതദേഹം കണ്ടത്. മൂന്ന് ദിവസം മുമ്പ്​ വീട്ടിൽനിന്ന് ജോലിക്ക് പോയ മണികണ്ഠൻ തിരികെ എത്തിയിരുന്നില്ല. ഇതേത്തുടർന്ന് ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു.

Read Also : രണ്ടായിരം രൂപ ലോൺ എടുത്തതിന് സിബിൽ സ്കോറിടിഞ്ഞു : ഓൺലൈൻ വായ്പാ തട്ടിപ്പിൽ കുടുങ്ങി സണ്ണി ലിയോൺ

മണികണ്ഠന്‍റെ ഇരുചക്ര വാഹനം സുഹൃത്തിന്‍റെ വീടിന് സമീപത്തു നിന്ന്​ കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഈ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണം കൊലപാതകമാണെന്ന് പൊലീസിൽ​ നൽകിയ പരാതിയിൽ മണികണ്ഠന്‍റെ ബന്ധുക്കൾ ആരോപിക്കുന്നു​. മണികണ്ഠൻ അവിവാഹിതനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button