UAELatest NewsNewsInternationalGulf

കുട്ടികളുടെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾ ആവിഷ്കരിച്ച് ഷാർജ

ഷാർജ: കുട്ടികളുടെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾ ആവിഷ്‌കരിച്ച് ഷാർജ. ചൈൽഡ് സേഫ്റ്റി വിഭാഗമാണ് നടപടികൾ ആവിഷ്‌കരിച്ചിട്ടുള്ളത്. സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ്, ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ ഇതുമായി ബന്ധപ്പെട്ട പങ്കാളിത്ത കരാറിൽ ഒപ്പുവെയ്ക്കുകയും ചെയ്തു.

Read Also: കാന്തപുരത്തിന്റെ മര്‍ക്കസ് നോളജ് സിറ്റിയിലെ അപകടം, അനധികൃത നിര്‍മാണത്തിനെതിരെ നടപടി വേണം : ഹിന്ദു ഐക്യവേദി

കരാർ കുട്ടികളുടെ സുരക്ഷാ ബോധവത്കരണ പരിപാടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സഹകരണം നൽകുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും.  സിഎസ്ഡി ഡയറക്ടറും എച്ച്ഇയും ആയ ഹനാദി സാലിഹ് അൽ യാഫെ ഡിഎഫ് ഡബ്ല്യുഎസി ആക്ടിങ് ഡയറക്ടർ ജനറൽ ഷെയ്ഖ സയീദ് അൽ മൻസൂരി തുടങ്ങിയവരാണ് കരാറിൽ ഒപ്പുവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button